Kerala

ഹൈക്കോടതി ഉത്തരവുകൾ ഇനി മലയാളത്തിലും, രണ്ട് ഉത്തരവുകള്‍ അപ് ലോഡ് ചെയ്തു; രാജ്യത്തെ ഹൈക്കോടതികളിൽ ഇത് ആദ്യം

കൊച്ചി:ഹൈക്കോടതി ഉത്തരവുകൾ ഇനി മലയാളത്തിലും. നി‍ർമിത ബുദ്ധിയുടെ സഹായത്തോടെയാണ് രണ്ട് ഉത്തരവുകൾ പരീക്ഷണാടിസ്ഥാനത്തിൽ മലയാളത്തിൽ പുറത്തിറക്കിയത്. രാജ്യത്തെ ഹൈക്കോടതികളിൽ ആദ്യമായിട്ടാണ് ഇത്തരമൊരു നടപടി.കടുകട്ടി ഇംഗ്ലീഷ് പദപ്രയോഗങ്ങൾ. സാധാരണക്കാർക്ക് മനസിലാകാത്ത നിയമസംഹിതകൾ. കോടതി വിധിന്യായങ്ങൾ വായിച്ചുമനസിലാക്കിയെടുക്കാൻ സാധാരണക്കാരന് പെടാപ്പാടായിരുന്നു. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് ഉത്തരവുകൾ മലയാളത്തിലാക്കുന്നത്. കോടതിയുത്തരവുകളെ സാധാരണക്കാരുമായി അടുപ്പിക്കുന്നതിന് പ്രാദേശികഭാഷകളിൽ പരിഭാഷ വേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് തന്നെ അടുത്തയിടെ നിരീക്ഷിച്ചിരുന്നു. കേരളാ ഹൈക്കോടതിയാണ് ഈ നിർദേശം അംഗീകരിച്ച് രണ്ട് ഉത്തരവുകൾ മലയാളത്തിലാക്കി പുറത്തിറക്കിയത്.

ചീഫ് ജസ്റ്റീസ് എം മണികുമാർ, ജസ്റ്റീസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവാണ് മലയാളത്തിലാക്കി ഹൈക്കോടതി വെബ് സൈറ്റിൽ ആദ്യം അപ്ലോഡ് ചെയ്തത്. നി‍ർമിത ബുദ്ധിയുടെ സഹായത്തോടെയാണ് മലയാളം പരിഭാഷ തയാറാക്കുന്നത് . അതുകൊണ്ടുതന്നെ മലയാളി പൊതു സമൂഹം സാധാരണ ജീവിതത്തിൽ ഉപയോഗിക്കാത്ത, മനസിലാക്കാൻ ബുദ്ധിമുട്ടുളള പദപ്രയോഗങ്ങളും ഉത്തരവിൽ കടുന്നുകൂടിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ നിന്ന് പദാനുപദം ത‍ർജിതചെയ്യുന്നതിനാൽ ചിലയിടങ്ങളിലൊക്കെ ഒരൊറ്റ സെന്‍റൻസ് വലിയൊരു പാരഗ്രാഫാണ്. ഉത്തരവ് മലയാളത്തിലും പുറത്തുവന്നെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ഇംഗ്ലീഷ് വിധിന്യായത്തിനാകും നിയമസാധുതയെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!