Trending

കുന്ദമംഗലം ബസ്റ്റാൻഡിൽ നിന്നും മദ്രസ അധ്യാപകന്റെ പണംവിദഗ്ധമായ രീതിയിൽ കൈക്കലാക്കി യുവാവ് മുങ്ങി

കുന്ദമംഗലം ബസ്റ്റാൻഡിൽ നിന്നും മദ്രസ അധ്യാപകന്റെ പണംവിദഗ്ധമായ രീതിയിൽ കൈക്കലാക്കിയുവാവ് മുങ്ങി

കുന്ദമംഗലം : കുന്ദമംഗലം താഴെബസ്റ്റാൻഡിൽ വന്നിറങ്ങിയ മദ്രസ അധ്യാപന്റെ പണം പരിചയം നടിച്ച് കൈക്കലാക്കി യുവാവ് മുങ്ങി .പൊഴിൽ താഴം മുക്കടം കാട് പള്ളി മദ്രസയിലെ അധ്യാപകർ ഇമ്പിച്ചി മോയിക്കാണ് 6000 രൂപ നഷ്ടമായത്. സ്വയംപരിചയപ്പെടുത്തി വിശ്വസിപ്പിച്ചാണ് ഈ അധ്യാപനെ വിരുതൻ പറ്റിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ മദ്രസയിൽ നിന്ന് വെളി മണ്ണയിലെ വീട്ടിലേക്ക് മടങ്ങുന്ന വഴി കുന്ദമംഗലംബസ്റ്റാൻഡിൽഎത്തിയതായിരുന്നു. അദ്ദേഹത്തി അടുത്തേക്ക് വന്ന് ഇയാൾ ജോലി ചെയ്യുന്ന സ്ഥലത്തെ ഏറെ പരിജയമുള്ള വ്യക്തിയുടെ അനിയൻ അഷ് റഫാണെന്നു പറഞ്ഞു ഞാൻ വിദേശത്ത് നിന്നും ഇന്നലെ എത്തിയതാണെന്നും പറഞ്ഞു ഈ പറഞ്ഞ പരിജയ ക്കാരന്റെ അനിയനെ ഈ അധ്യാപകന് നേരിട്ട് പരിജയമില്ല. എന്നാൽ അഷ്റഫ് വിദേശത്താണെന്നും അറിയാം പരിചയം നടിച്ച് മദ്രസയുടെ മദ്രസയുടെ അടുത്ത് താമസിക്കുന്ന അഷ്റഫാണെന്ന് പറഞ്ഞപ്പോൾ പണം 6000 രൂപയായിരുന്നുകയ്യിലുണ്ടായിരുന്നത് അത്കൊടുക്കുകയും ചെയ്തു.. ആശുപത്രി ആവശ്യങ്ങൾ പറഞ്ഞതിനാലാണ് മറിച്ചൊന്നും ആലോചിക്കാതെ പണം കൊടുത്തതെന്നും അധ്യാപകൻ പറയുന്നു. എടിഎം കാർഡ് എടുക്കാൻ വിട്ടുപോയ കഥയും വിവരിച്ചിരുന്നു. മാസ്ക് മാറ്റി മുഖം കാണിച്ചു കൊടുക്കുകയും സ്വയം പരിചയം ഉറപ്പിക്കുകയും ചെയ്തിരുന്നു. നാളെ ഞങ്ങൾ മദ്രസയിൽ എത്തുമ്പോൾ അവിടെ തരാമെന്ന് പറഞ്ഞു പോയത് അത് നാലുദിവസം കഴിഞ്ഞ് ഈ അഷ്റഫിനെ കുറിച്ച് അന്വേഷിച്ചു പോയപ്പോഴാണ് ആണ് വിദേശത്താണെന് ഈ പാവം അധ്യാപകൻ അറിയുന്നത്.കുന്ദമംഗലം ബസ്റ്റാൻഡ്ഇത്തരംസാമൂഹ്യവിരുദ്ധരുടെതാവളമായി മാറുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം തട്ടിപ്പുകൾ നേരത്തെ അരങ്ങേറി ഇരുന്നില്ല എന്നാൽ കഴിഞ്ഞ ഒരാഴ്ച മുമ്പ് ആയതുകൊണ്ട് തന്നെ ഇവിടുത്തെ ഭാഗങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ ഉണ്ടോയെന്ന് എന്ന് പരിശോധിച്ചുവരികയാണ്. ശനിയാഴ്ച മുതൽ കുന്നമംഗലം പരിസരപ്രദേശങ്ങളും ക്യാമറ കണ്ണുകളുടെ നിരീക്ഷണത്തിനായി മാറിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ വളരെ പെട്ടെന്ന് കണ്ടുപിടിക്കാൻ സാധ്യതയേറും ക്യാമറ സ്ഥാപിക്കുന്നതിന് രണ്ടു നാൾ മുമ്പ് ഇത്തരം തട്ടിപ്പുകൾ നടന്നിട്ടുണ്ടെങ്കിൽ നേരത്തെയും തട്ടിപ്പികൾനടന്നിട്ടുണ്ടാവും എന്നസംശയം ബലപ്പെടുകയാണ്. ബന്ധപ്പെട്ട അധികാരികൾ അന്വേഷിച്ച് കണ്ടെത്തുന്ന വിശ്വാസത്തിലാണ് ഈ മദ്രസ അധ്യാപകൻ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!