കോഴിക്കോട് : ബാംഗ്ലൂരില്‍ നിന്നും വില്‍പ്പനയ്ക്കായി നാട്ടില്‍ എത്തിച്ച മാരക മയക്കു മരുന്നായ എംഡിഎംഎ യുമായി 2 യുവാക്കളെ കോഴിക്കോട് ഡാന്‍സഫും കുന്ദമംഗലം പോലീസും ചേര്‍ന്ന് പിടികൂടി. കോഴിക്കോട് ഉമ്മളത്തൂര്‍ സ്വദേശി അഭിനവ് 24), കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി മുസാമില്‍ 27) എന്നിവരെ ആണ് 226 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് നര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ബോസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് എസ് ഐ നിധിന്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസും കോഴിക്കോട് സിറ്റി ഡാന്‍സഫും ചേര്‍ന്ന് കുന്ദമംഗലം കാരന്തൂര്‍ ഉള്ള ലോഡ്ജില്‍ വെച്ചു പിടികൂടിയത്.
ബാംഗ്ലൂരില്‍ നിന്നും കൊണ്ടുവരുന്ന മയക്കു മരുന്ന് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പിടിക്ക പെടാതിരിക്കാന്‍ മയക്കു മരുന്ന് ചെറിയ പാക്കേറ്റുകള്‍ ആക്കി ശരീരത്തില്‍ ഒളിപ്പിച്ചായിരുന്നു കടത്തിയിരുന്നത്. ഇങ്ങനെ കടത്തി കൊണ്ട് വരുന്ന മയക്കു മരുന്ന് നാട്ടിലെ ചില്ലറ Trigonometry എത്തിക്കുകയും നഗരത്തിലെ മാളുകളും ടര്‍ഫുകളും കേന്ദ്രീകരിച്ചു വില്പന നടത്തുകയും ആയിരുന്നു ഇവരുടെ രീതി. പ്രതിയായ മുസമ്മില്‍ മുന്‍പും സംസ്ഥാനത്തിനകത്തും പുറത്തും മോഷണ കേസുകളിലും കഞ്ചാവ് കടത്തിയതിനും പിടിക്ക പെട്ടിട്ടുള്ള വ്യക്തിയാണ്.
കോഴിക്കോട് നഗരത്തില്‍ ഈ മാസം സിറ്റി ഡാന്‍സഫ് പിടികൂടുന്ന രണ്ടാമത്തെ വലിയ ലഹരി മരുന്ന് കേസ് ആണിത്. പൊതു ജന പങ്കാളിത്തം ഉണ്ടെങ്കില്‍ മാത്രമേ ഇത് പോലുള്ള മയക്കു മരുന്ന് വില്പനകരെയും ഉപയോഗിക്കുന്നവരെയും പിടി കൂടാന്‍ കഴിയു എന്ന് നര്‍കോട്ടിക് സെല്‍ എസിപി ബോസ് മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട് സിറ്റി ഡാന്‍സഫ് എസ് ഐ മനോജ് എടയേടത്തു, അബ്ദു റഹ്‌മാന്‍, എസ് സി പി ഒ അഖിലേഷ്, അനീഷ് മൂസ്സാന്‍ വീട്, ലതീഷ് എംകെ, പി കെ സരുണ്‍ കുമാര്‍, ഷിനോജ് എം, ന്‍ കെ ശ്രീശാന്ത്, അഭിജിത് പി, മാഷ്ഹുര്‍ കെ എം, ദിനീഷ് പി കെ, അതുല്‍ ഇ വി, കുന്ദമംഗലം എസ് ഐ നിതിന്‍, കെ പി ജിബിഷ, എസ് സി പി ഒ വിജേഷ്, വിപിന്‍, ജംഷീര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.