കോഴിക്കോട്: യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സയ്യിദ് മുഈനലി തങ്ങളെ ടെലിഫോണ്‍ വഴി ഭീഷണിപ്പെടുത്തിയത് അന്വേഷിച്ചു കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു ആവശ്യപ്പെട്ടു.സമൂഹത്തില്‍ കുഴപ്പമുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ഭീരുക്കളാണ് ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഏത് തരത്തിലുള്ള സംരക്ഷണം നല്‍കാനും യൂത്ത് ലീഗിന് സാധിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
സമുദായ നേതാക്കളെയും പാര്‍ട്ടി നേതാക്കളെയും വെല്ലുവിളിച്ച് മുന്നോട്ടുപോകുകയാണെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ട ഗതി വരുമെന്നായിരുന്നു മുഈനലി തങ്ങള്‍ക്ക് ലഭിച്ച ഭീഷണി സന്ദേശം.