മണിപ്പുര്‍ സംസ്ഥാനദിനത്തില്‍ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പുരിന്റെ വികസനത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് മോദി എക്‌സില്‍ കുറിച്ചു. ഇന്ത്യയുടെ വികസനത്തിന് വലിയ സംഭാവന നല്‍കിയിട്ടുള്ള സംസ്ഥാനമാണ് മണിപ്പുരെന്നും ആശംസാസന്ദേശത്തില്‍ മോദി പറഞ്ഞു
സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആശംസകള്‍. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പൂര്‍ ശക്തമായ സംഭാവന നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്നു. മണിപ്പൂരിന്റെ സുസ്ഥിര വികസനത്തിനായി പ്രാര്‍ത്ഥിക്കുന്നു’-മോദി ട്വീറ്റ് ചെയ്തു.