സ്വയം തൊഴില്‍ ആരംഭിക്കുന്നതിന് ധനസഹായം
ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന പട്ടികജാതി സ്വാശ്രയ സംഘങ്ങള്‍ക്ക് പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധനസഹായം അനുവദിക്കുന്നതിനായി സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് 0495 2370379.
ടെണ്ടര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കുന്നമംഗലം ശിശു വികസന പദ്ധതി കാര്യാലയത്തിലേക്ക് 2021-22 വര്‍ഷത്തെ അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഒരു അങ്കണവാടിയ്ക്ക് 2000 രൂപ നിരക്കില്‍ 184 അങ്കണവാടികള്‍ക്കാണ് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യേണ്ടത്. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി മൂന്ന് ഉച്ചക്ക് ഒരു മണി. ഫോണ്‍ : 0495 2800672, 7558947159.
ജല അതോറിറ്റിയില്‍ ക്വാളിറ്റി മാനേജര്‍
ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം കേരള ജല അതോറിറ്റി കോഴിക്കോട് ക്വാളിറ്റി കണ്‍ട്രോള്‍ ജില്ലാ ലാബിനു കീഴില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ പുതുതായി ആരംഭിക്കുന്ന ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളിലേക്ക് ക്വാളിറ്റി മാനേജര്‍ ( രണ്ട് ഒഴിവ്), ടെക്‌നിക്കല്‍ മാനേജര്‍ (അഞ്ച് ഒഴിവ്) തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് താല്‍കാലിക നിയമനം നടത്തുന്നു. എം.എസ്.സി. കെമിസ്ട്രിയും ജല ഗുണനിലവാര പരിശോധനയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബി.എസ്.സി കെമിസ്ട്രിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ആണ് യോഗ്യത. നാല്‍പ്പത് വയസ്സ് കവിയരുത്. ക്വാളിറ്റി മാനേജര്‍ക്ക് 20,000 രൂപയും ടെക്‌നിക്കല്‍ മാനേജര്‍ക്ക് 18,000 രൂപയും പ്രതിമാസ വേതനം ലഭിക്കും. താല്‍പര്യമുള്ളവര്‍ക്ക് ജനുവരി 25 ന് രാവിലെ 11 മണിയ്ക്ക് മലാപ്പറമ്പിലെ ക്വാളിറ്റി കണ്‍ട്രോള്‍ ഡിവിഷന്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ ബയോഡാറ്റ, യോഗ്യത, വയസ്സ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുക്കാമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8547638576.
ടെണ്ടര്‍ ക്ഷണിച്ചു
ഐസിഡിഎസ് അര്‍ബന്‍ 3 കോഴിക്കോട് ഓഫീസിന് കീഴിലെ 140 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി മൂന്ന്. ഫോണ്‍ : 0495 2461197.
ജനുവരി 23 ലെ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റം
കോവിഡ് രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാരാന്ത്യ നിയന്ത്രണങ്ങളെ തുടര്‍ന്ന് ജനുവരി 23 ന് ഉച്ചക്ക് 2.30 മുതല്‍ 4.15 വരെ നടത്താന്‍ നിശ്ചയിച്ച മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ റിസപ്ഷനിസ്റ്റ് (കാറ്റഗറി നം.003/2019) പരീക്ഷ ജനുവരി 27 ഉച്ചക്ക് 02.30 മുതല്‍ 04.15ലേക്കും ജനുവരി 23 ന് 10.30 മുതല്‍ ഉച്ചക്ക് 12.15 വരെ നടത്താന്‍ നിശ്ചയിച്ച ആരോഗ്യ/ ഐഎംഎസ് വകുപ്പുകളിലെ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് II (കാറ്റഗറി നം.101/2019, 144/2021 etc.) പരീക്ഷ ജനുവരി 28ന് ഉച്ചക്ക് 2.30 മുതല്‍ 4.15 ലേക്കും മാറ്റി നടത്താന്‍ നിശ്ചയിച്ചതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല. ഉദ്യോഗാര്‍ത്ഥികള്‍ പഴയ ഹാള്‍ ടിക്കറ്റുമായി അതേ സെന്ററുകളില്‍ ഹാജരാകണം.

