information Kerala News

അറിയിപ്പുകള്‍

മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ പൊതുജന പരാതി പരിഹാര അദാലത്ത്

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ബ്ലോക്ക് തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫെബ്രുവരിയില്‍ പൊതുജന പരാതി പരിഹാര അദാലത്ത് നടത്തും. ഇതു സംബന്ധിച്ച് ജില്ലകളില്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കി പൊതുഭരണവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
ഫെബ്രുവരി ഒന്ന്, രണ്ട്, നാല് തിയതികളില്‍ കൊല്ലം ജില്ലയില്‍ മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മ, കെ.രാജു, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് അദാലത്തിന്റെ ചുമതല. ഈ ദിവസങ്ങളില്‍ ആലപ്പുഴയില്‍ മന്ത്രിമാരായ ജി.സുധാകരന്‍, ഡോ. തോമസ് ഐസക്, പി.തിലോത്തമന്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുക്കും. ഇതേദിവസങ്ങളില്‍ തൃശ്ശൂരില്‍ മന്ത്രിമാരായ എ.സി.മൊയ്തീന്‍, വി.എസ്്. സുനില്‍കുമാര്‍, സി.രവീന്ദ്രനാഥ് എന്നിവര്‍ക്കാണ് ചുമതല. കോഴിക്കോട്ട് മന്ത്രിമാരായ കെ.ടി.ജലീല്‍, എ.കെ.ശശീന്ദ്രന്‍, ടി.പി.രാമകൃഷണന്‍ എന്നിവര്‍ അദാലത്തിന് ഈ ദിവസങ്ങളില്‍ ചുമതല വഹിക്കും. കണ്ണൂരില്‍ മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.കെ.ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് ഈ തീയതികളില്‍ അദാലത്തില്‍ പങ്കെടുക്കുന്നത്.
ഫെബ്രുവരി എട്ട്, ഒന്‍പത്, 11 തിയതികളില്‍ തിരുവനന്തപുരം ജില്ലയില്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, ജെ.മേഴ്സിക്കുട്ടിയമ്മ എന്നിവരുടെ നേതൃത്വത്തില്‍ അദാലത്ത് നടക്കും. ഈ തീയതികളില്‍ പാലക്കാട് ജില്ലയില്‍ മന്ത്രിമാരായ എ.കെ.ബാലന്‍, കെ.കൃഷ്ണന്‍കുട്ടി, വി.എസ്.സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും. മലപ്പുറത്ത് മന്ത്രിമാരായ കെ.ടി.ജലീല്‍, എ.കെ.ശശീന്ദ്രന്‍, ടി.പി.രാമകൃഷ്ണന്‍ എന്നിവരാണ് ഇതേ ദിവസങ്ങളില്‍ അദാലത്തിന് ചുമതല വഹിക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ എട്ട്, ഒന്‍പത് തിയതികളില്‍ മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, കെ.കെ.ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ പങ്കെടുക്കും.
ഫെബ്രുവരി 15, 16, 18 തിയതികളില്‍ പത്തനംതിട്ട ജില്ലയില്‍ മന്ത്രിമാരായ കെ.രാജു, എ.സി.മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുക്കും. കോട്ടയം ജില്ലയില്‍ മന്ത്രിമാരായ പി.തിലോത്തമന്‍, കെ.കൃഷ്ണന്‍കുട്ടി, കെ.ടി.ജലീല്‍ എന്നിവരാണ് ഈ തീയതികളില്‍ പങ്കെടുക്കുന്നത്. ഇടുക്കിയില്‍ മന്ത്രിമാരായ എം.എം. മണി, ഇ.ചന്ദ്രശേഖരന്‍, സി.രവീന്ദ്രനാഥ് എന്നിവര്‍ പങ്കെടുക്കും. എറണാകുളം ജില്ലയില്‍ മന്ത്രിമാരായ വി.എസ്്. സുനില്‍കുമാര്‍, ഇ.പി.ജയരാജന്‍, ജി.സുധാകരന്‍ എന്നിവര്‍ പങ്കെടുക്കും.
വയനാട് ജില്ലയില്‍ 15, 16 തിയതികളില്‍ മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ.ബാലന്‍, ഇ.ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുക്കും.
അദാലത്ത് സംഘടിപ്പിക്കാന്‍ ജില്ലാ കളക്ടറേറ്റുകളില്‍ നിലവിലുള്ള നടപടിക്രമങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിക്കണം. പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ മുന്‍കൂട്ടി അദാലത്തിന്റെ പരിഗണനയ്ക്ക് ലഭ്യമാകുന്നുണ്ടെന്നും അതാത് ദിവസങ്ങളില്‍ തന്നെ തീര്‍പ്പാക്കുന്നത് ഉറപ്പു വരുത്താനും 14 വകുപ്പു സെക്രട്ടറിമാരെയും നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ബിജു പ്രഭാകര്‍, കൊല്ലത്ത് സഞ്ജയ് കൗള്‍, പത്തനംതിട്ടയില്‍ മിനി ആന്റണി, ആലപ്പുഴയില്‍ രാജേഷ് കുമാര്‍ സിംഗ്, കോട്ടയത്ത് റാണി ജോര്‍ജ്, ഇടുക്കിയില്‍ കെ. ബിജു, എറണാകുളത്ത് മുഹമ്മദ് ഹനീഷ്, തൃശൂരില്‍ പി. വേണുഗോപാല്‍, പാലക്കാട്ട് സൗരബ് ജെയിന്‍, മലപ്പുറത്ത് എ. ഷാജഹാന്‍, കോഴിക്കോട്ട് പ്രണബ് ജ്യോതിനാഥ്, വയനാട്ടില്‍ പുനീത് കുമാര്‍, കണ്ണൂരില്‍ ബിശ്വനാഥ് സിന്‍ഹ, കാസര്‍കോട് ആനന്ദ് സിംഗ് എന്നിവരാണ് ചുമതലയുള്ള സെക്രട്ടറിമാര്‍.
പി.എന്‍.എക്‌സ്. 355/2021

കിക്മ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ സീറ്റൊഴിവ്

നെയ്യാര്‍ഡാം കിക്മ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ ബി.കോം കോമേഴ്സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.കോം കോ-ഓപ്പറേഷന്‍, ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.ബി.എ കോഴ്സുകളില്‍ മാനേജ്മെന്റ് ക്വാട്ടയില്‍ സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍; 0471-2272604, 9443607001.
പി.എന്‍.എക്‌സ്. 356/2021

പോളിടെക്നിക് കോളേജ് പാര്‍ട്ട് ടൈം ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഗവ. പോളിടെക്നിക് കോളേജ്, കോതമംഗലം, ഗവ. പോളിടെക്നിക് കോളേജ്, പാലക്കാട്, കേരള ഗവ.പോളിടെക്നിക് കോളേജ്, കോഴിക്കോട്, ശ്രീനാരയണ പോളിടെക്നിക് കോളേജ്, കൊട്ടിയം, കൊല്ലം, എസ്.എസ്.എം. പോളിടെക്നിക് കോളേജ്, തിരൂര്‍, മലപ്പുറം, സ്വാശ്രയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാ ദിന്‍ പോളിടെക്നിക് കോളേജ്, മലപ്പുറം, എന്നീ സ്ഥാപനങ്ങളില്‍ നടത്തുന്ന പാര്‍ട്ട് ടൈം എന്‍ജിനിയറിങ് ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ അടങ്ങിയ പ്രോസ്പെക്ടസും അപേക്ഷാ ഫോമും www.polyadmission.org/pt യില്‍ ലഭിക്കും. സര്‍ക്കാര്‍/ പൊതുമേഖല/ സ്വകാര്യമേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമോ രണ്ട് വര്‍ഷ ഐ.ടി.ഐ. യോഗ്യതയോ വേണം. അപേക്ഷകര്‍ 18 വയസ്സു തികഞ്ഞവരാകണം. പൂരിപ്പിച്ച അപേക്ഷകള്‍ അതാത് സ്ഥാപനങ്ങളില്‍ ഫെബ്രുവരി രണ്ടിനകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റിലും അതത് പോളിടെക്നിക് കോളേജിലും ലഭ്യമാണ്. പാര്‍ട്ട് ടൈം ഡിപ്ലോമ ക്ലാസ്സുകള്‍ പത്തിന് ആരംഭിക്കും.
പി.എന്‍.എക്‌സ്. 357/2021

പത്ത് റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നാളെ (23 ന്)

തടസ്സരഹിതമായ റോഡ് ശ്യംഖല – ലെവല്‍ ക്രോസ് മുക്ത കേരളം എന്ന ലക്ഷ്യവുമായി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പത്ത് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നു. മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം 23 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിക്കും. ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് മുഖ്യാതിഥിയായിരിക്കും.
തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് മേല്‍പ്പാലം, കൊല്ലം ജില്ലയില്‍ ഇരവിപുരം, മാളിയേക്കല്‍ മേല്‍പ്പാലങ്ങള്‍, തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍, ചിറങ്ങര മേല്‍പ്പാലങ്ങള്‍, പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശി, അകത്തേത്തറ മേല്‍പ്പാലങ്ങള്‍, മലപ്പുറം ജില്ലയിലെ ചേളാരി ചെട്ടിപ്പടി, താനൂര്‍ തെയ്യാല മേല്‍പ്പാലങ്ങള്‍, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി-കൊടുവള്ളി മേല്‍പ്പാലം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട മേല്‍പ്പാലങ്ങള്‍. അതത് ജില്ലകളില്‍ നടക്കുന്ന ചടങ്ങില്‍ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ കളക്ടര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും.
പി.എന്‍.എക്‌സ്. 358/2021

താത്പര്യപത്രം ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്‍ തേന്‍, സുഗന്ധ ദ്രവ്യങ്ങള്‍, ഔഷധസസ്യങ്ങള്‍ അടക്കമുള്ള ചെറുകിട വന വിഭവങ്ങളുടെ സംസ്‌കരണത്തിനും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വികസനം, ഉത്പാദനം, വിപണനം എന്നിവയ്ക്കും ആവശ്യമായ ബൗദ്ധിക/ സാങ്കേതിക/ നിര്‍വഹണ പ്രൊഫഷണല്‍ സേവനങ്ങള്‍ നല്‍കുന്നതിന് പരിചയ സമ്പന്നരായ സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. പ്രവര്‍ത്തനങ്ങള്‍ ഒന്നിച്ചോ പ്രത്യേകമായോ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുക്കാം. താത്പര്യമുള്ളവര്‍ വിശദമായ പ്രൊഫഷണല്‍ പ്രൊഫൈല്‍ സഹിതം ജനുവരി 30 നകം നേരിട്ടോ ഇ-മെയില്‍ വഴിയോ നല്‍കണം. വിലാസം: കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്‍ ക്ലിപ്തം, എ.കെ.ജി നഗര്‍ റോഡ്, പേരൂര്‍ക്കട, തിരുവനന്തപുരം- 695005. ഫോണ്‍: 0471-2433850, +91-9496994263. ഇ-മെയില്‍: sctfed@gmail.com

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!