സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പുതുതായി പത്ത് ലക്ഷം അപേക്ഷകളാണ് കിട്ടിയത്. അതില്‍ 579033 പുതിയ വോട്ടര്‍മാര്‍ ഉണ്ട്. ഇനിയും വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാമെന്നും എന്നാല്‍ ഇനി രജിസ്റ്റര്‍ ചെയ്യുന്നവരുടെ പേരുകള്‍ സപ്ലിമെന്ററി ലിസ്റ്റിലാണ് ഉള്‍പ്പെടുത്തൂ എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ പറഞ്ഞു.
ആകെ വോട്ടര്‍മാര്‍ 2,67,31,509 പേരാണ്. സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. 1.56 ലക്ഷം വോട്ടര്‍മാരെ കരടില്‍ നിന്ന് ഒഴിവാക്കി. 221 ട്രാന്‍സ്ജെന്റേര്‍സും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇക്കുറി ആദ്യമായി വോട്ട് ചെയ്യാന്‍ പോകുന്ന മൂന്ന് ലക്ഷം പേരാണ് അന്തിമ പട്ടികയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.