വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രത്യേക സംഘം പാര്‍ട്ടിയുടെ വിജയ സാധ്യത പരിശോധിക്കാന്‍ കേരളത്തിലേക്ക്. വിജയ സാധ്യത പഠിക്കാനായി കേന്ദ്ര സംഘം നിയോഗിച്ച സമിതിയാണ് കേരളത്തിലെത്തുന്നത്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപി മോശം പ്രകടനം കാഴ്ച്ചവെച്ചെന്ന കണ്ടെത്തലിലാണ് ഇത്തരത്തിലൊരു സമിതിക്ക് കേന്ദ്ര നേതൃത്വം രൂപം നല്‍കിയിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രകടനം മെച്ചപ്പെടുത്തുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. തദ്ദേശസ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍ എന്നാല്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര ബിജെപി നേതൃത്വം.
കേരളത്തിലെ ക്രിസ്ത്യന്‍- ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിര്‍ത്തിക്കൊണ്ട് മികച്ച വിജയം നേടുക എന്നതാണ് പാര്‍ട്ടി ലക്ഷ്യം വെയ്ക്കുന്നത്. കഴിഞ്ഞ ദിവസം കത്തോലിക്കാ സഭാ അധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച്ചേയേയും ഇതിന്റെ ഭാഗമായി തന്നെ കാണാവുന്നതാണ്.
വെല്ലുവിളിയുയര്‍ത്തുന്ന മണ്ഡലങ്ങളിലില്‍ താഴെ തട്ടിലുള്ള നേതാക്കളെ ഉള്‍പ്പയുള്ളവരുമായി കേന്ദ്ര സംഘം കൂടിക്കാഴ്ച്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ക്യാമ്പയിന്‍ നടത്തിയ സംഘമാണ് കേരളത്തിലെത്തുക എന്നാണ് വിവരം. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായ ടീമിനെ കേരളത്തിലേക്ക് കൂടി നിയോഗിക്കുകയായിരുന്നുവെന്നാണ് വിവരം.

