Kerala kerala

എം ടിയെ സന്ദര്‍ശിച്ച് മന്ത്രി എ കെ ശശീന്ദ്രനും മുഹമ്മദ് റിയാസും

അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ കഴിയുന്ന കഥാകൃത്ത് എംടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ച് മന്ത്രി എ കെ ശശീന്ദ്രനും പി എ മുഹമ്മദ് റിയാസും. കേരളത്തിന്റെ മഹാനായ എഴുത്തുകാരനാണ് എം ടി വാസുദേവന്‍ നായര്‍. സാഹിത്യ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കാനും വഴിത്തിരിവ് സൃഷ്ടിക്കാനും ശ്രമിച്ചിട്ടുള്ളയാളാണ് എം ടി. ഇനിയും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ നമുക്ക് ലഭിക്കാനുണ്ട്. എംടിയെ സ്‌നേഹിക്കുന്നവരുടെ പ്രാര്‍ത്ഥന അദ്ദേഹത്തെ രക്ഷിക്കുമെന്നാണ് പ്രതീക്ഷയെന്നും പൂര്‍ണ ആരോഗ്യവാനായി തിരിച്ചു വരുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കിയിരുന്നു. ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ്. ആരോഗ്യ സ്ഥിതിയില്‍ മാറ്റം ഉണ്ടായാല്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ വീണ്ടും ഇറക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ എംഎന്‍ കാരശ്ശേരി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

കുടുംബാംഗങ്ങളുമായും ഡോക്ടര്‍മാരുമായും സംസാരിച്ചു.സാധ്യതമായ എല്ലാ ചികിത്സയും അദ്ദേഹത്തിന് നല്‍കുന്നുണ്ട്. എല്ലാവിധ മെഡിക്കല്‍ സ്‌പേര്‍ട്ടും നല്‍കിവരികയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

ഈ മാസം 15 നാണ് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നിലവില്‍ അദ്ദേഹം അബോധാവസ്ഥയിലാണ്. ഓക്‌സിജന്‍ മാസ്‌കിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ചികിത്സകള്‍ മുന്നോട്ട് പോകുന്നത്. ഏറ്റവും വിദഗ്ദ്ധമായ ചികിത്സയാണ് അദ്ദേഹത്തിന് നല്കുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!