ചട്ടലംഘനങ്ങള്‍ ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡിനെ അറിയിക്കാം
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ആന്റി ഡിഫേസ്മെന്റ് സെല്ലും സ്‌ക്വാഡുകളും പ്രവര്‍ത്തനമാരംഭിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം 9447050514 നമ്പറിലും ഹരിത നിയമലംഘനം 9446700800 നമ്പറിലും അറിയിക്കാം.
ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സ്
ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8281723705.
വഖഫ് ട്രൈബ്യൂണല്‍ സിറ്റിങ്
കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ ക്യാമ്പ് സിറ്റിങ് ഡിസംബര്‍ അഞ്ചിന് എറണാകുളം കലൂരിലെ വഖഫ് ബോര്‍ഡ് ഹെഡ് ഓഫീസില്‍ നടക്കും.
