Kerala

വി എം വിനുവിന് പകരം സെലിബ്രിറ്റി സ്ഥാനാർത്ഥിയില്ല, കല്ലായിയിൽ കാളക്കണ്ടി ബൈജുവിന് മുൻ​ഗണന

തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി നാളെ അവസാനിക്കാനിരിക്കെ മുന്നണികളിൽ തർക്കങ്ങളും വിമത നീക്കങ്ങളും തുടരുന്നു. കോഴിക്കോട് കല്ലായിയിൽ വിഎം വിനുവിന് പകരക്കാരനായി പൊതുസമ്മതനെ രംഗത്തിറക്കാൻ കഴിയാതെ കോൺഗ്രസ്. മത്സരിക്കാൻ ഇല്ലെന്ന് എഴുത്തുകാരൻ യു കെ കുമാരൻ അറിയിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് കാളകണ്ടി ബൈജുവിനെ സ്ഥാനാർഥിയാക്കാൻ ധാരണ. സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും

വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനെ തുടർന്ന് സംവിധായകൻ വി എം വിനുവിന് മത്സരിക്കാൻ ആയിരുന്നില്ല. ഇതേ തുടർന്നാണ് കോൺഗ്രസ്‌ നേതൃത്വം പുതിയ സ്ഥാനാർഥിയെ തേടുന്നത്. പ്രമുഖനായ സ്ഥാനാർഥി വരുമെന്നായിരുന്നു കോൺഗ്രസ്‌ നേതാക്കളുടെ അവകാശ വാദം. സാഹിത്യ, സിനിമ മേഖലയിൽ ഉള്ള ചിലരെ നേതാക്കൾ സമീപിച്ചിരുന്നു. പക്ഷെ ഇവർ ആരും സമ്മതം മൂളിയില്ല. തുടർന്നാണ് പ്രാദേശിക നേതാക്കളിലേക്ക് എത്തിയിരിക്കുന്നത്.

അതേസമയം വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയതോടെ തിരുവനന്തപുരം മുട്ടടയിൽ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് പ്രചാരണം ഊർജിതമാക്കി. വൈഷ്ണയുടെ പേര് ഒഴിവാക്കിയതും കോടതിയിൽ നടത്തിയ നിയമപോരാട്ടവും കോൺഗ്രസ് പ്രചാരണ ആയുധമാക്കുകയാണ്. വിവാദങ്ങൾ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!