Kerala

സജീവ രാഷ്ട്രീയത്തിൽ ഇനിയുണ്ടാകില്ല, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്;മുൻ എംഎൽഎ അയിഷ പോറ്റി

സജീവ രാഷ്ട്രീയത്തിൽ ഇനിയുണ്ടാകില്ലെന്ന് മുൻ എംഎൽഎ അയിഷ പോറ്റി. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് ഒഴിവാകുന്നതെന്നും ഓടി നടക്കാൻ പറ്റുന്നവർ പാർട്ടിയിലേക്ക് വരട്ടെയെന്നും അയിഷ പോറ്റി പറഞ്ഞു. ഒന്നും ചെയ്യാൻ കഴിയാതെ കടിച്ചു തൂങ്ങുന്നത് ശരിയല്ലെന്നും അയിഷ പോറ്റി വ്യക്തമാക്കി. മൂന്ന് തവണ കൊട്ടാരക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎൽഎയാണ് അയിഷ പോറ്റി. സിപിഎം കൊട്ടാരക്കര കമ്മിറ്റിയിൽ നിന്ന് കഴിഞ്ഞ ദിവസം അയിഷ പോറ്റിയെ ഒഴിവാക്കിയിരുന്നു. ഒന്നരവർഷമായി ആരോഗ്യപ്രശ്നങ്ങൾ മൂലം താൻ ചികിത്സയിലാണെന്ന് അയിഷ പോറ്റി വ്യക്തമാക്കി. ഒരു ഷോ കാണിക്കാൻ വേണ്ടി എനിക്ക് ഒരിടത്തേക്ക് പോകാൻ ഇഷ്ടമല്ല. ഉളളത് സ്വതന്ത്രമായിട്ടും സത്യസന്ധമായിട്ടും വേണം. അതിന് വേറെ ഒരു മുഖവുമില്ല. ഇത്രയും ഫയലുണ്ടായിരുന്ന ഒരു ഓഫീസിലിരുന്ന ആളാണ് ഞാൻ. അങ്ങനെയിരുന്നത് മാറ്റിവെച്ചിട്ടാ വന്നതെന്ന് ചർച്ച ചെയ്യുന്ന, ആക്ഷേപിക്കുന്നവർക്ക് അറിയില്ല. എന്നെ പാർട്ടി വിശ്വാസമായിട്ട് ഏൽപിച്ച ജോലി ഞാൻ ഭംഗിയായിട്ട് ചെയ്ത് തീർത്തു. നൂറ് ശതമാനം. ഞാൻ ആരും എന്നെ അവഗണിച്ചു എന്നൊന്നും പറയത്തില്ല. അതൊക്കെ ജനങ്ങളല്ലേ കാണുന്നത്? അയിഷ പോറ്റിയുടെ പ്രതികരണമിങ്ങനെ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!