തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ മർദിച്ച സംഭവത്തിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ അറസ്റ്റിൽ. മർദനമേറ്റ അരുൺ നൽകിയ പരാതിയിലാണ് മെഡിക്കൽ കോളജ് പൊലീസിന്റെ നടപടി.സ്വകാര്യ ഏജന്‍സിയിലെ സുരക്ഷാ ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ പതിനാറാം വാർഡിൽ ശ്വാസം മുട്ടലിന് ചികിത്സയിൽ കഴിയുന്ന മുത്തശ്ശിയ്ക്ക് കൂട്ടിരിക്കാനെത്തിയ ചിറയിൻകീഴ് കിഴുവിലം സ്വദേശി അരുൺ ദേവിന്( 28) ക്രൂരമർദ്ദനമേറ്റത്.അമ്മുമ്മയ്ക്ക് കൂട്ടിരിക്കാന്‍ വന്ന അരുണ്‍ദേവില്‍ നിന്ന് സെക്യൂരിറ്റി പാസ് വാങ്ങി. എന്നാല്‍ ഇത് തിരികെ ചോദിച്ചപ്പോള്‍ മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചതെന്ന് അരുണ്‍ദേവ് പറഞ്ഞിരുന്നു. തന്നെ അകത്തേക്ക് വലിച്ച് കൊണ്ടുപോയി ഗേറ്റ് പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്നും ഇത് മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചയാളെ സെക്യൂരിറ്റി ജീവനക്കാര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നും അരുണ്‍ പൊലീസിന് നല്കിയ പരാതിയില്‍ പറഞ്ഞു.
ജീവനക്കാര്‍ യുവാവിനെ അകത്തേക്ക് വിലച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു.തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. പിന്നാലെയാണ് കുറ്റാക്കാര്‍ക്കെതിരെ നടപടി ഉണ്ടായത്.
മർദ്ദനത്തെതുടർന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയ യുവാവിനെ അവിടെയെത്തിയും സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചിരുന്നു. അരുൺ ദേവിന്റെ അമ്മൂമ്മ ജാനമ്മാൾ(75) ഇന്ന് പതിനൊന്നരയോടെ മരിച്ചു