കുന്ദമംഗലം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി 10-ാം ജlല്ലാ സമ്മേളനത്തിന് കുന്ദമംഗലത്ത് വര്‍ണ്ണാഭമായ തുടക്കം. തൊട്ടില്‍ പാലത്ത് നിന്ന് ജില്ല സെക്രട്ടറി സി.കെ വിജയന്‍ ജാഥ ക്യാപ്റ്റന്‍ ഡി.എം ശശീന്ദ്രന് കൈമാറിയ പതാക ജാഥയും ജില്ല ജോയന്റ് സെക്രട്ടറി മുക്കത്ത് നിന്ന് ജാഥ ക്യാപ്റ്റന്‍ സി.വി ഇക്ബാലിന് കൈമാറിയ കൊടിമര ജാഥയും കൊടുവള്ളില്‍ സംഗമിച്ച് കുന്ദമംഗലത്ത് എത്തിച്ചേര്‍ന്നു. ജില്ല പ്രസിഡണ്ട് സൂര്യ ഗഫൂര്‍ കൊടിമരവും പതാകയും ഏറ്റുവാങ്ങി. സ്വാഗതസംഘം ചെയര്‍മാന്‍ ഇ. വിനോദ് കുമാര്‍ പതാക ഉയര്‍ത്തി. സ്വാഗത സംഘം കണ്‍വീനര്‍ സി.എം ബൈജു സ്വാഗതവും ഒ വേലായുധന്‍ നന്ദിയും പറഞ്ഞു.
ഇരുപതാം തിയ്യതി ജില്ല പ്രതിനിധി സമ്മേളനം പൂഞ്ചോല പത്മനാഭന്‍ നഗറില്‍ (ശ്രീപത്മം ഓഡിറ്റോറിയം) സംസ്ഥാന സെക്രട്ടറി ഇ എസ ്ബിജു ഉദ്ഘാടനം ചെയ്യും. ഇരുപത്തൊന്നാം തിയ്യതി കാരന്തൂരില്‍ നിന്ന് ആരംഭിക്കുന്ന വ്യാപാരികളുടെ പ്രകടനം കുന്നമംഗലം സി ടി സുന്ദരന്‍ നഗറില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും.

