Kerala

സംസ്ഥാന സ്കൂൾ കായികമേളയ്ക്കു നാളെ തുടക്കം

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായികമേളയ്ക്കു നാളെ തുടക്കം. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വൈകിട്ട് നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം.വിജയൻ ദീപശിഖ തെളിക്കും. തുടർന്ന്, കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികൾ അരങ്ങേറും. ക്രിക്കറ്റ് താരം സഞ്ജു സാംസണാണ് മേളയുടെ ബ്രാൻഡ് അംബാസഡർ. ചലച്ചിത്രതാരം കീർത്തി സുരേഷ് ഗുഡ്‌വിൽ അംബാസഡർ ആകും.

22 മുതൽ 28 വരെ 12 വേദികളിലായി നടക്കുന്ന കായിക മത്സരങ്ങളിൽ 1944 കുട്ടികൾ പങ്കെടുക്കും. ഗൾഫിലെ 7 സ്‌കൂളുകളിൽ നിന്നുള്ള 35 കുട്ടികളുമുണ്ട്. മേളയിൽ പങ്കെടുക്കുന്ന കുട്ടികളുടെ ആദ്യ ബാച്ചിന് ഇന്ന് രാത്രി മന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകും.

കുട്ടികളുടെ താമസം 74 സ്കൂളുകളിൽ ആയിരത്തോളം ഒഫിഷ്യൽസും രണ്ടായിരത്തോളം വൊളന്റിയേഴ്‌സും കായികമേളയുടെ ഭാഗമാകും. 2500 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ പാകത്തിൽ വിപുലമായ ഭക്ഷണശാല പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയിട്ടുണ്ട്. 74 സ്കൂളുകളിലായാണു കുട്ടികൾക്കു താമസസൗകര്യമൊരുക്കുക. ഇവർക്കു യാത്ര ചെയ്യാൻ 142 ബസുകളുണ്ട്.

കായികമേളയ്ക്ക് തീം സോങ് സ്‌കൂൾ കായികമേളയിൽ ആദ്യമായി ഇക്കുറി തീം സോങ് അവതരിപ്പിക്കും. കുട്ടികൾ ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിർവഹിച്ച ഗാനം പുറത്തിറക്കി. പാലക്കാട് പൊറ്റശ്ശേരി ഹയർ സെക്കൻഡറി സ്‌കൂളിലെ 12–ാം ക്ലാസ് വിദ്യാർഥി വി. പ്രഫുൽദാസ് ആണു ഗാനം രചിച്ചത്. സംഗീത സംവിധാനം – തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 9–ാം ക്ലാസ് വിദ്യാർഥിനി ശിവങ്കരി പി.തങ്കച്ചി.

സമഗ്ര വിവരങ്ങളുമായി കൈറ്റ് പോർട്ടൽ തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ സമഗ്രവിവരങ്ങളുമായി കൈറ്റ് പോർട്ടൽ. www.sports.kite.kerala.gov.in എന്ന പോർട്ടൽ വഴി, 12 വേദികളിലായി നടക്കുന്ന കായികോത്സവത്തിന്റെ എല്ലാ മത്സര വേദികളിലെയും തത്സമയ ഫലങ്ങളും മത്സര പുരോഗതിയും മീറ്റ് റെക്കോർഡുകളും സർട്ടിഫിക്കറ്റുകളുമെല്ലാം ലഭിക്കും. ഓരോ കുട്ടിയുടെയും ഉപജില്ലാതലം മുതൽ ദേശീയ തലം വരെയുള്ള എല്ലാ പ്രകടന വിവരങ്ങളും ട്രാക്ക് ചെയ്യാനുള്ള സംവിധാനവുമുണ്ട്. കൈറ്റ് വിക്ടേഴ്സ് ആപ്പിലും victers.kite.kerala.gov.in സൈറ്റിലും itsvicters യുട്യൂബ് ചാനലിലും ഇ-വിദ്യ കേരളം ചാനലിലും മേള തത്സമയം കാണാം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!