ലഖ്നൗ: പാകിസ്താന് യുവതിയെ ഓണ്‍ലൈനായി വിവാഹം ചെയ്ത് യുപിയിലെ ബിജെപി നേതാവിന്റെ മകന്. ബിജെപി കോര്‍പറേറ്ററായ തഹ്സീന് ഷാഹിദിന്റെ മകന് മുഹമ്മദ് അബ്ബാസ് ആണ് പാക് യുവതിയായ അന്ദ്ലീപ് സഹ്റയെ ഓണ്‍ലൈനായി വിവാഹം ചെയ്തത്. ബിജെപി നേതാവ് തന്നെയാണ് മകന്റെ വിവാഹം അസാധാരണ രീതിയില്‍ നടത്തിക്കൊടുത്തത്.
പാകിസ്താനിലെ ലാഹോര്‍ സ്വദേശിനിയാണ് വധുവായ സഹ്റ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കങ്ങള്‍ മൂലം വധുവിന് വിസയ്ക്ക് അപേക്ഷിച്ചിട്ടും ലഭിച്ചിരുന്നില്ല. കൂടാതെ സഹ്റയുടെ മാതാവ് റാണ യാസ്മിന് സൈദിയെ അസുഖം മൂലം ഐസിയുവില്‍ പ്രവേശിപ്പിച്ചത് കൂടുതല്‍ വെല്ലുവിളിയായി. ഇതോടെയാണ് ഓണ്‍ലൈനായി നിക്കാഹ് നടത്താന്‍ കുടുംബങ്ങള്‍ തീരുമാനിച്ചത്.