Kerala

ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. മാഗേഷ് എൻ.എസ് ലോകത്തിലെ ഏറ്റവും മികച്ച 2% ശാസ്ത്രജ്ഞരുടെ പട്ടികയിൽ

കോഴിക്കോട് : അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി 2022-ൽ ലോകത്തിലെ ഏറ്റവും മികച്ച 2% ശാസ്ത്രജ്ഞരുടെ പട്ടികയിൽ കോഴിക്കോട്ടെ ജലവിഭവ വികസന വിനിയോഗ കേന്ദ്രം(CWRDM) ശാസ്ത്രജ്ഞനായ ഡോ.മാഗേഷ് നൊച്ചിൽ ശിവന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയും എൽസെവിയർ ബിവിയും ചേർന്ന് 2022 ഒക്ടോബർ 10-ന് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്റ്റാൻഫോർഡ് സർവ്വകലാശാല തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായി രണ്ടാം വർഷമാണ് ഡോ.മാഗേഷിന്റെ പേര് ഇടംപിടിക്കുന്നത്.

പരിസ്ഥിതി ശാസ്ത്ര മേഖലയിൽ ഗവേഷണം നടത്തുന്ന ഡോ.മാഗേഷ് ദ് ജേർണൽ ഓഫ് ഹാസാർഡസ് മെറ്റീരിയൽസ്, സയൻസ് ഓഫ് ദ ടോട്ടൽ എൻവയോൺമെന്റ്, കെമോസ്ഫിയർ, മറൈൻ പൊല്യൂഷൻ ബുള്ളറ്റിൻ തുടങ്ങിയ നിരവധി ദേശിയ , രാജ്യാന്തര ജേണലുകളിലായി 64 ഗവേഷണ പ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തൃശൂർ സ്വദേശിയാണ്. ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ഇന്ത്യൻ ശാസ്ത്ര പര്യവേഷണത്തിന്റെ ഭാഗമായി അന്റാർട്ടിക്കയിൽ ഗവേഷണം നടത്തിയിരുന്നു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരിൽ ശാസ്ത്ര സാങ്കേതിക വകുപ്പിലെ എക്‌സ് ഒഫീഷ്യോ പ്രിൻസിപ്പൽ സെക്രട്ടറിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ പ്രൊഫ. ഡോ. കെ.പി സുധീറിനെ കൂടാതെ ഡോ മാഗേഷ് എൻ.എസ് മാത്രമാണ് ഈ പട്ടികയിൽ ഇടം നേടിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!