കനത്ത മഴ മാറിയതോടെ പാലക്കാട്ടെ കർഷകര്‍ക്ക് ആശ്വാസം. മഴയെത്തുടർന്ന് നിര്‍ത്തിവെച്ചിരുന്ന കൊയ്ത്തു പുനരാംരഭിച്ചു. പാലക്കാട് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ കൃഷി നാശമുണ്ടായതാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. മഴ മാറിയതോടെ പരമാവധി വേഗത്തിൽ കൊയ്തെടുക്കാനാണ് കര്‍ഷകരുടെ ശ്രമം.