Kerala News

മഴ ഭീതി ഒഴിയുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഒാറഞ്ച് അലേര്‍ട്ട് മൂന്ന് ജില്ലകളിലായി നിജപ്പെടുത്തി. കേന്ദ്ര കാലവസ്ഥാ നിരീക്ഷണ വകുപ്പ് നേരത്തെ പ്രഖ്യാപിച്ച 11 ജില്ലകളിലെ ഓറഞ്ച് ജാഗ്രത മൂന്ന് ജില്ലകള്‍ മാത്രമായി ചുരുക്കുകയായിരുന്നു.
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് അതിശക്തമായ മഴക്ക് സാധ്യതയുള്ളത്. എട്ട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പുതുക്കി പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല.

വ്യാഴാഴ്ച 12 ജില്ലകളില്‍ പ്രഖ്യാപിച്ച ഓറഞ്ച് ജാഗ്രതയും പിന്‍വലിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ മഞ്ഞ ജാഗ്രതയാണുള്ളത്. മറ്റിടങ്ങളില്‍ മഴ മുന്നറിയിപ്പില്ല. ഇന്നു മുതല്‍ അതിശക്തമായ മഴ ഉണ്ടാകുമെന്നും രണ്ട് ദിവസം മഴ തുടരുമെന്നുമായിരുന്നു നേരത്തെയുള്ള മുന്നറിയിപ്പ്. എന്നാല്‍ നാളെത്തെ മഴ മുന്നറയിപ്പുകള്‍ പൂര്‍ണമായി പിന്‍വലിക്കുകയും ചെയ്തു.

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വകലാശാലകളില്‍ ഇന്ന് മുതല്‍ നടക്കേണ്ടിയിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചു. കേരള,കൊച്ചി, കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ ഇന്ന് മുതല്‍ 23 വരെയുളള പരീക്ഷകളും, കണ്ണൂര്‍ സര്‍വ്വകലാശാല ഇന്ന് മുതല്‍ 22 വരെയുളള പരീക്ഷകളും മാറ്റി. ആരോഗ്യ സര്‍വ്വകലാശാല ഇന്നത്തെ പരീക്ഷകള്‍, നാളെ തുടങ്ങാനിരുന്ന കുഫോസ് പിജി സ്‌പോട്ട് അഡ്മിഷന്‍, നാളെ നടക്കേണ്ടിയിരുന്ന് ഫൈന്‍ ആര്‍ട്‌സ് പരീക്ഷയും എന്നിവയും മാറ്റിവെച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനി വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!