Kerala News

വിഎസിന് ഇന്ന് 98-ാം പിറന്നാൾ; സന്ദര്‍ശകരില്ലാതെ ലളിതമായ ആഘോഷം

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യൂതാനന്ദന് ഇന്ന് 98-ാം പിറന്നാള്‍. തിരുവനന്തപുരം ബാര്‍ട്ടൺഹില്ലിലെ വേലിക്കകത്ത് വീട്ടിൽ വിശ്രമത്തിൽ കഴിയവേയാണ് വിഎസ് അച്യുതാനന്ദൻ പിറന്നാള്‍ ആഘോഷിക്കുന്നത്. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി വിഎസ് ഇവിടെ വിശ്രമത്തിലാണ്.
കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ പിറന്നാളാഘോഷമായിരിക്കും വീട്ടിൽ നടക്കുക.2019 ഒക്ടോബറിൽ അദ്ദേഹം പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ ദിനാചരണത്തിനായി എത്തിയിരുന്നു. ഇതിനു ശേഷം പെട്ടെന്ന് ആരോഗ്യനില മോശമായതോടെ പിറ്റേന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനു ശേഷം ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് അനുസരിച്ച് പൂര്‍ണവിശ്രമത്തിലാണ് വിഎസ്. തിരുവനന്തപുരത്ത് മകൻ വിഎ അരുൺകുമാറിൻ്റെ വീട്ടിലാണ് വിഎസിൻ്റെ വിശ്രമജീവിതം. എന്നാൽ ടിവി വാര്‍ത്തകള്‍ കാണുന്നതും പത്രം വായിക്കുന്നതും തുടരുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിൻ്റെ കാലത്ത് വിഎസിന് ഭരണപരിഷ്കാര കമ്മീഷൻ ചെയര്‍മാൻ പദവിയുണ്ടായിരുന്നെങ്കിലും ഈ വര്‍ഷം ജനുവരിയിൽ ഈ സ്ഥാനം ഒഴിഞ്ഞിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!