Kerala News

ലൈഫ് മിഷന്‍ കേസ് ; സി.ബി.ഐ ആവശ്യം ഹൈക്കോടതി തള്ളി

ലൈഫ് മിഷന്‍ കേസ് വേഗം പരിഗണിക്കണമെന്ന സി.ബി.ഐ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണത്തിനുള്ള ഇടക്കാല സ്റ്റേ നീക്കണമെന്ന ആവശ്യവും കോടതി തള്ളി. എതിര്‍ സത്യവാങ് മൂലം നല്‍കാത്തതില്‍ സി.ബി.ഐക്ക് കോടതിയുടെ വിമര്‍ശനം. സി.ബി.ഐ വാര്‍ത്തകള്‍ സൃഷ്ടിക്കാനാണെന്ന് ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദം ഉന്നയിക്കുകയും ചെയ്തു.ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സി.ബി.ഐl രജിസ്റ്റർ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ചിട്ടുള്ള ഹരജികളും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ലൈഫ് മിഷൻ സിഇഒയും യൂണിടാക്കുമാണ് ഹരജി നൽകിയത്. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍റെ ബെഞ്ച് ആണ് വീഡിയോ കോൺഫറൻസിങ് വഴി കേസ് പരിഗണിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!