കാലിക്കറ്റ് സർവ്വകലാശാല ഒക്ടോബർ 22 മുതൽ ആരംഭിക്കുന്ന എല്ലാ ബിരുദാനന്ദര പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യമായി നിരവധി വിദ്യാർത്ഥികൾ അധികാരികളെ സമീപിച്ചെങ്കിലും തീരുമാനം മാറ്റമില്ലാതെ തുടരുകയാണ്. ഇതിനെതിരെയാണ്അ വിദ്യാർത്ഥികളുടെ പ്രതിഷേധം. കോവിഡ് നിരക്കുകൾ കൂടുന്ന സാഹചര്യത്തിൽ ഒട്ടനവധി വിദ്യാർത്ഥികളാണ് പ്രശ്നത്തിലാകുന്നത്. മതിയായ ഗതാഗത സൗകര്യമില്ലാത്തതിനാൽ അനുവദിച്ച പരീക്ഷ കേന്ദ്രങ്ങളിലെത്താൻ ബുദ്ധിമുട്ടാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത് .മതിയായ ഹോസ്റ്റൽ സൗകര്യമില്ലാത്തതിനാൽ താമസവും അവതാളത്തിലാണ്.പല വിദ്യാർത്ഥികളും ഗർഭിണികളും, ചെറിയ കുട്ടികളുള്ളവരുമാണ് മാത്രമല്ല പലരും ആരോഗ്യപരമായി പിന്നിൽ നിൽ ക്കുന്നവരാണ്, അംഗവൈകല്യമുള്ളവരും ഉണ്ട്.അതുപോലെ തന്നെ സ്വന്തം വീടുകളിൽ വൃദ്ധരും കുട്ടികളുമുണ്ട്.പ്രധാനമായും എടുത്തു പറയേണ്ട ഒന്നാണിത്. ഗതാഗത സൗകര്യം മതിയായ രീതിൽ ലഭ്യമല്ല പലരുടെയും പരീക്ഷ കേന്ദ്രങ്ങൾ വളരെ ദൂരെയാണ്. ഇവയൊക്കെ ചൂണ്ടി കാട്ടിയിട്ടും കാലിക്കറ്റ് സർവകലശാല പരീക്ഷ നടത്തിപ്പുമായി മുന്നോട്ടു പോവുകയാണ്. വിദ്യാർത്ഥികളുടെ ജീവന് ഒരു സുരക്ഷയും ഇല്ലാത്ത സാഹചര്യം ബദ്ധപ്പെട്ടവർ കാണാതെ പോവരുതെന്നുമാണ് അവർ ആവശ്യപ്പെടുന്നത് ‘