
കോഴിക്കോട്: ഭിന്നശേഷി കുട്ടികളുടെയും അവരെ പരിശീലിപ്പിക്കുന്ന അധ്യാപകരുടെയും വിഷയങ്ങളും കേന്ദ്രഗവണ്മെന്റും കേരള ഗവണ്മെന്റും അടിയന്തിരമായി ഇടപെടേണ്ട വിഷയങ്ങളും വിഷമങ്ങളും നിവേദനമായി സാമൂഹ്യ പ്രവർത്തകൻ നൗഷാദ് തെക്കയിൽ ഗവർണർക്കും മുഖ്യമന്ത്രി പിണറായി വിജയൻ ക്കും നൽകി..കുട്ടികൾക്കൊപ്പം ഏറെ നേരം ചിലവഴിച്ച ഗവർണർ എല്ലാവർക്കും ചായ കൊടുക്കാനും നിർദേശിച്ചു .. ശേഷം കുട്ടികളുടെ അടുത്തേക്കെത്തിയ എത്തിയ മുഖ്യമന്ത്രിക്ക് കുട്ടികൾ ബൊക്കെ നൽകി സന്തോഷം പ്രകടിപ്പിച്ചു പരാതികൾ കേൾക്കുകയും കുറച്ചു സമയം കുട്ടികൾക്കൊപ്പം ചിലവഴിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.

