Kerala

കേരള ബാങ്ക് പ്രഖ്യാപിത ലക്ഷ്യങ്ങൾ നിറവേറ്റിയില്ല

കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകൾ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിച്ചപ്പോൾ വാണിജ്യ ബാങ്കുകൾക്ക് ബദലായി പ്രൊഫഷണലിസവും ന്യൂ തന സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള യൂണിവേഴ്സൽ ബാങ്കായിരിക്കുമെന്ന സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യം നാലു വർഷമായിട്ടും ഒരൽപ്പം പോലും നിറവേറ്റാനായില്ല എന്ന് പ്രതിപക്ഷ നേതാവ് വി.ടി സതീശൻ പറഞ്ഞു .കേരള ബാങ്ക് രൂപീകരണ വേളയിൽ കേരളത്തിലെ പ്രതിപക്ഷം പറഞ്ഞിടത്ത് തന്നെ കേരള ബാങ്ക് എത്തി നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്സ് സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച രാപ്പകൽ ധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
2000 ഓളം വരുന്ന കേരള ബാങ്കിലെ ഒഴിവുകൾ അടിയന്തിരമായി നികത്തണമെന്നും 33% കുടിശ്ശി DA അനുവദിക്കണമെന്നും കഴിഞ്ഞ പേറി വിഷൻ ഉത്തരവിലെ അപാകത പരിഹരിക്കണമെന്നും പേയൂണിഫിക്കേഷനിലെ ന്യൂനത തിരുത്തണമെന്നും മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുകയും, ജീവനക്കാരുടെ പ്രമോഷനും ഗ്രേഡും നിരാകരിക്കരുതെന്നും, ട്രാൻസ്ഫർ പോളിസിയിൽ വെള്ളം ചേർക്കരുതെന്നും, കളക്ഷൻ ഏജൻ്റുമാരെ സ്ഥിരപ്പെടുത്തുമെന്ന വാഗ്ദാനം പാലിക്കണമെന്നും, ആവശ്യപ്പെട്ടാണ് രാപ്പകൽ സമരം നടത്തുന്നത്.
സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് ശ്രീ. ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ.എസ് ശ്യാംകുമാർ സ്വാഗതമാശംസിച്ചു. എം.ൽ.എ മാരായ .വിൻസൻ്റ്, പി ഉബൈദുള്ള,
കെ.പി .സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി സുബോധൻ, എ.ടി.യു സി സെക്രട്ടറി കെ .പി .ശങ്കരദാസ്, സഹ.ജനാധിപത്യ വേദി ജില്ലാ ചെയർമാൻ ഇ .ഷംസുദ്ദീൻ, മുസ്ലീം ലീഗ് ജില്ലാ ചെയർമാൻ ബീമാപളളി റഷീദ്,
സംഘടനയുടെ വർക്കിംഗ് പ്രസിഡൻ്റ് സി.കെ അബ്ദുറുമാൻ,
സാജൻ സി ജോർജ്, NGO അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം . ജാഫർ ഖാൻ, സെക്രട്ടറിയേറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എർഷാദ്,
അർബൻ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡൻ്റ് റ്റെഡി സെൽവസ്റ്റർ, എംപ്ലോയീസ് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ പി.കെ. മൂസ്സക്കുട്ടി, മനോജ് കൂവേരി, രാജു, പ്രകാശ് റാവു, സേതുനാഥ്, ട്രഷറർ കെ.കെ സജിത്കുമാർ എന്നിവർ സംസാരിച്ചു.
രാപ്പകൽ സമരം നാളെ രാവിലെ 10 മണിക്ക് സമാപിക്കുന്ന.രാപ്പകൽ സമരത്തിൻ്റെ സമാപന സമ്മേളനം ഡി. സി. സി പ്രസിഡൻ്റ് പാലോടു് രവി ഉത്ഘാടനം ചെയ്യും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!