മല്ലു ട്രാവലർ എന്നറിയപ്പെടുന്ന മലയാളി വ്‌ളോഗര്‍ ഷക്കീര്‍ സുബാനെതിരായ പീഡന പരാതിയില്‍ കൂടുതല്‍ നടപടിയുമായി പൊലീസ്. മല്ലു ട്രാവലർ വ്ലോഗർ ഷക്കീർ സുബാനെതിരായ പീഡന പരാതിയിൽ സൗദി യുവതിയുടെ രഹസ്യമൊഴി എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ശനിയാഴ്ച രേഖപ്പെടുത്തും. പരാതിയിൽ പറയുന്ന ദിവസം യുവതിയും ഷക്കീർ സുബാനും ഒരേ ടവർ ലൊക്കേഷനിലാണുണ്ടായിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പരാതി സംബന്ധിച്ച് കൊച്ചിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.നിലവിൽ ബെംഗളൂരുവിൽ ചികിത്സയിൽ കഴിയുകയാണ് പരാതിക്കാരി.ഹോട്ടലിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന സൗദി വനിതയുടെ പരാതിയിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ഷാക്കിർ സുബ്‌ഹാനു പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ഒരാഴ്ച മുൻപ് അഭിമുഖത്തിനെന്ന പേരിൽ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സൗദി വനിതയുടെ പരാതി. വെള്ളിയാഴ്ചയാണ് ഇവർ പരാതി നൽകിയത്.
അതേസമയം പരാതി വ്യാജമാണെന്നും തനിക്കെതിരായ പരാതിയെ തെളിവുകൾ കൊണ്ട് നേരിടുമെന്നും ഷക്കീര്‍ പ്രതികരിച്ചിരുന്നു. മാത്രവുമല്ല താന്‍ നിരപരാധിയാണെന്നും കെണിയില്‍ കുടുക്കുകയായിരുന്നുവെന്നും ആരോപിച്ച് ഷക്കീര്‍ രംഗത്തെത്തിയിരുന്നു. യുവതിയുടെ പ്രതിശ്രുത വരന്‍ തന്നെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ദമ്പതികളുടെ ആവശ്യപ്രകാരമാണ് കൂടിക്കാഴ്ചയ്ക്ക് കൈമാറുയത്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും ഓണ്‍ലൈന്‍ പ്രൊമോഷന് സഹായിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതുവരെ രണ്ട് തവണ കണ്ടിട്ടുണ്ടെന്നും ഷക്കീര്‍ വ്യക്തമാക്കി. നിലവിൽ വിദേശത്തുളള ഷക്കീര്‍, നാട്ടിൽ തിരിച്ചെത്തിയാലുടൻ എല്ലാക്കാര്യങ്ങളും വിശദമാക്കുമെന്നാണ് പറയുന്നത്. ഷക്കീര്‍ സുബാനെതിരായ പരാതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് യുവതി.
മല്ലു ട്രാവലർ എന്നറിയപ്പെടുന്ന മലയാളി വ്‌ളോഗര്‍ ഷക്കീര്‍ സുബാനെതിരായ പീഡന പരാതിയില്‍ കൂടുതല്‍ നടപടിയുമായി പൊലീസ്

