ഭാഗ്യശാലി ആരെന്നറിയാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ നാല് ടിക്കറ്റെടുത്ത് വീണ്ടും ഭാഗ്യം പരീക്ഷിക്കാൻ ഒരുങ്ങിയിരിക്കുകയാണ് കഴിഞ്ഞ വർഷത്തെ ബംബർ വിജയി തിരുവനന്തപുരം സ്വദേശി അനൂപ്.
ഓണം ബംബറിന്റെ നറുക്കെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ താൻ ഇത്തവണയും ടിക്കറ്റെടുത്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കഴിഞ്ഞ ഓണം ബംബർ വിജയി അനൂപ്. ഇത്തവണ നാലു ടിക്കറ്റുകൾ ആണ് അനൂപ് എടുത്തിട്ടുള്ളത്. ഒരു ടിക്കറ്റ് തിരുവനന്തപുരത്ത് നിന്നും ബാക്കി ടിക്കറ്റുകൾ മൂന്നു ജില്ലകളിൽ നിന്നുമായാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണയും ബംബറടിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അനൂപ് പറഞ്ഞു. ഇപ്പോൾ സന്തോഷമായാണ് ജീവിക്കുന്നത്. ലോട്ടറിയടിച്ചതിന് ശേഷം കുറച്ച് പണം ചെലവാക്കിയെന്നും ബാക്കി പണം ബാങ്കിൽ നിക്ഷേപിച്ചെന്നും അനൂപ് പറഞ്ഞു. പണം കിട്ടുമ്പോൾ ധൂർത്തടിക്കാതെ നോക്കികണ്ടും കൈകാര്യം ചെയ്യണമെന്നും,ആർക്ക് ഭാഗ്യവന്നാലും ആരെയും അറിയിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഒരു വർഷത്തേക്ക് ആ പണം ഉപയോഗിക്കരുതെന്നും അനൂപ് പറഞ്ഞു.
ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഖോർഖി ഭവനിലാണ് ബംബർ നറുക്കെടുപ്പ് നടക്കുന്നത്.
ഈ കൊല്ലത്തെ ഭാഗ്യശാലി ആര്? വീണ്ടും ഒരു ഭാഗ്യ പരീക്ഷണത്തിന് കഴിഞ്ഞ കൊല്ലത്തെ വിജയി

