പത്തനംതിട്ട ഓമല്ലൂരിൽ വീട്ടുവളപ്പിൽ പേവിഷ ലക്ഷണങ്ങളോടെ എത്തിയ തെരുവുനായയെ വീട്ടുവളപ്പില്‍ പൂട്ടിയിട്ടു.ഓമല്ലൂർ മാർക്കറ്റിന്റെ പരിസരത്ത് നിന്നാണ് പേപ്പട്ടി വീട്ടുവളപ്പിലേക്ക് ഓടിക്കയറിയത്. വീട്ടിൽ ഒരാൾ മാത്രമാണ് ഉള്ളത്. വീട്ടുവളപ്പിൽ പേപ്പട്ടി കയറിയതുകണ്ട നാട്ടുകാർ ഗേറ്റ് പൂട്ടുകയും വീട്ടിലുള്ള വ്യക്തിയെ വിളിച്ച് വിവരം പറയുകയും ചെയ്തു. തുടർന്ന് വീട്ടിലുള്ളയാൾ വീടും പൂട്ടിയിരിക്കുകയാണ്.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.പരിശീലനം ലഭിച്ച പട്ടി പിടുത്തക്കാർ എത്തിയ ഉടനെ നായയെ വല വെച്ച് പിടികൂടാനാണ് തീരുമാനം. തുടര്‍ന്ന് മയക്കുമരുന്ന് കുത്തി വെച്ച് സംരക്ഷണകേന്ദ്രത്തിലേക്ക് മറ്റും. 10 ദിവസം നിരീക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പത്തനംതിട്ടയിൽ വീട്ടുവളപ്പിൽ പേപ്പട്ടി കയറി;ഗേറ്റ് പുറത്തുനിന്ന് പൂട്ടി നാട്ടുകാര്‍,പിടികൂടാൻ ശ്രമം
