പാലാ ബിഷപ്പിന്റെ നർക്കോട്ടിക്ക് പ്രസ്താവനക്ക് പിന്നാലെ സമൂഹത്തിൽ നടക്കുന്ന വിദ്വേഷ പ്രചാരണത്തിൽ സമാധാന നീക്കവുമായി മതമേലധ്യക്ഷന്മാർ. മലങ്കര കത്തോലിക്കാ സഭ അധ്യക്ഷൻ ബസേലിയോസ് മാർ ക്ലീമിസ് ആണ് നിർണായക നീക്കം നടത്തിയത്. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് യോഗം ചേരുന്നത്.പട്ടം ബിഷപ്പ് ഹൗസിലാണ് യോഗം നടക്കുക.പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ഡോ. ഹുസൈൻ മടവൂർ, ലത്തീൻ സഭാ തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് സൂസപാക്യം , സി എസ് ഐ സഭ ബിഷപ്പ് ധർമ്മരാജ് റസാലം എന്നിവരെല്ലാം യോഗത്തിൽ പങ്കെടുക്കും എന്നാണ് സൂചന.
നര്‍കോട്ടിക് ജിഹാദ് വിവാദം;മതമേലധ്യക്ഷന്മാരുടെ യോഗം ഇന്ന്

