Kerala

“വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്”; ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ കുറിപ്പ് പങ്കുവച്ച് മുഖ്യമന്ത്രി

ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടിയ സന്യാസിയും ഇന്ത്യയിലെ സാമൂഹിക പരിഷ്കർത്താവുമായ നാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇന്ന്.സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീ നാരായണ ജയന്തിയോടനു ബന്ധിച്ച് ഏവർക്കും ആശംസകൾ നേർന്നു.ഫേസ്ബുക്കിലൂടെ ആണ് അദ്ദേഹം ആശംസകൾ അറിയിച്ചത്.കേരളീയ സമൂഹത്തിലേക്ക് നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചം പകർന്നു നൽകിയ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇന്ന്. സവർണ്ണ മേൽക്കോയ്മയേയും സാമൂഹ്യതിന്മകളേയും ചോദ്യം ചെയ്ത ഗുരു, ജാതീയമായ ഉച്ചനീചത്വങ്ങൾക്കും സാമ്പത്തിക ചൂഷണങ്ങൾക്കുമെതിരെ ശക്തിയുക്തം നിലകൊണ്ടു എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് ആരംഭിച്ചത്. പലമതസാരവും ഏകമാണെന്നാണ് ഗുരു ലോകത്തോട് വിളിച്ചു പറഞ്ഞത്. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ നടന്ന സർവ്വമതസമ്മേളനത്തിന്റെ ശതാബ്ദി വർഷം കൂടിയാണ് ഇത്‌. “വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്” എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടാണ് 1924 ൽ അദ്ദേഹം ആലുവ അദ്വൈതാശ്രമത്തിൽ സർവ്വമത സമ്മേളനം വിളിച്ചു ചേർത്തത്. മതജാതി വൈരത്താൽ മലീമസമായ സമൂഹത്തിൽ സാഹോദര്യത്തിന്റെയും മാനവിക ഐക്യത്തിന്റെയും സന്ദേശമാണ് സർവ്വമത സമ്മേളനം നൽകിയത്. നൂറുവർഷങ്ങൾക്കിപ്പുറം ഈ ആശയത്തിന്റെ പ്രസക്തി വർദ്ധിച്ചിട്ടേയുള്ളൂ. ഗുരുവിന്റെ ദർശനവും ഇടപെടലുകളും കേരളീയ സമൂഹത്തെയാകെയാണ് പ്രകമ്പനം കൊള്ളിച്ചത്. നവോത്ഥാന കേരളത്തിന്റെ കണ്ണാടിയെന്നോണം ഗുരുരുദർശനങ്ങൾ കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ ഇന്നും ചലനാത്മകമാക്കുന്നു. ഗുരുവിന്റെ ഇടപെടലുകളും പോരാട്ട ചരിത്രവും നമുക്ക് എക്കാലവും മാർഗ്ഗദർശകമാവട്ടെ. ഏവർക്കും ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ എന്ന് എഴുതികൊണ്ട് അദ്ദേഹം നിർത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!