National

ജമ്മു കശ്മീരില്‍ ഭൂചലനം; രണ്ടു തവണ കുലുങ്ങി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ടു തവണ നേരിയ ഭൂചലനം. ബാരാമുല്ല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണു ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായത്. ഇന്നു രാവിലെയാണ് വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.9, 4.8 തീവ്രത രേഖപ്പെടുത്തി.

രാവിലെ 6.45ഓടെയായിരുന്നു ആദ്യത്തെ സംഭവം. അഞ്ച് കി.മീറ്റര്‍ ആഴത്തില്‍ വരെ ഇതിന്റെ പ്രകമ്പനമുണ്ടായി. പിന്നാലെ 6.52നും സമാനരീതിയില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ഇത് 10 കി.മീറ്റര്‍ ആഴത്തില്‍ വരെ പ്രതിഫലിച്ചെന്നാണ് ദേശീയ ഭൂകമ്പ ഗവേഷണകേന്ദ്രം അറിയിച്ചത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!