Kerala News

കെ-സ്വിഫ്റ്റ് ജീവനക്കാർക്ക് ഓണത്തിന് അഡ്വാൻസ്;3000 രൂപ സെപ്തംബർ ആദ്യ വാരം വിതരണം ചെയ്യും

കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന കെ-സ്വിഫ്റ്റ് ജീവനക്കാർക്ക് ഓണത്തിന് അഡ്വാൻസ് പ്രഖ്യാപിച്ച് കെഎസ്ആർടിസി.ഡ്രൈവർ കം കണ്ടക്ടർമാർക്ക് 3000 രൂപ നൽകുമെന്നാണ് പ്രഖ്യാപനം.2022 ജൂലൈ 31നോ അതിന് മുമ്പോ ജോയിൻ ചെയ്തവർക്കാണ് ഓണം അഡ്വാൻസ് നൽകുക സെപ്തംബർ ആദ്യ വാരം പണം വിതരണം ചെയ്യും. ഈ തുക പിന്നീട് ശമ്പളത്തിൽ നിന്ന് തിരിച്ചു പിടിക്കും. ഒക്ടോബറിലെ ശമ്പളം മുതൽ 5 തുല്യ ഗഡുക്കളായാകും ഈ തുക തിരിച്ചു പിടിക്കുക എന്നും മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ മാസവും കൃത്യമായി ഡ്യൂട്ടി നിർവഹിച്ചവർക്കേ അഡ്വാൻസ് തുക നൽകൂ. ഓണം അ‍ഡ്വാൻസ് ആവശ്യമുള്ളവർ സത്യവാങ്മൂലം ഒപ്പിട്ട് ഈ മാസം 31ന് മുമ്പ് swift.onamadvance@gmail.com എന്ന വിലാസത്തിൽ അയക്കണമെന്നതാണ് നിർദേശം. അഡ്വാൻസായി നൽകുന്ന തുക തുല്യ ഗഡുക്കളാക്കി തിരിച്ചു പിടിക്കാൻ അനുമതി നൽകുന്നതാണ് സത്യവാങ്മൂലം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!