Kerala News

ഗവര്‍ണര്‍ പ്രാദേശിക സംഘപരിവാര്‍ നേതാവിനേക്കാള്‍ തരം താണുപോയി, അദ്ദേഹത്തിന്റേത് രാഷ്ട്രീയ തറവേലയെന്നും എം വി ജയരാജന്‍

കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രാദേശിക സംഘപരിവാര്‍ നേതാവിനേക്കാള്‍ തരം താണുപോയി എന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഗവര്‍ണര്‍ പ്രാദേശിക് സംഘപരിവാര്‍ നേതാവിനെക്കാള്‍ തരംതാണുപോയി. അദ്ദേഹത്തിന്റേത് രാഷ്ട്രീയ തറവേലയാണെന്നും ഗവര്‍ണര്‍ ഇത്ര അധഃപതിക്കാന്‍ പാടില്ലെന്നും എം വി ജയരാജന്‍ പറഞ്ഞു.

ഗവര്‍ണര്‍ മറ്റാരോ പറയുന്നതിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യുകയാണ്. രാവിലെ ബിജെപി നേതാവും ഉച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് സംസാരിക്കും എന്ന സ്ഥിതിയായി. ബിജെപിക്ക് പകരം ഇപ്പോള്‍ ഗവര്‍ണറാണ് പ്രതികരിക്കുന്നത്. ഗവര്‍ണര്‍ പദവിയിലിരുന്ന് രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയാല്‍ അത് ഭരണഘടനക്ക് എതിരാണെന്നും എം വി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചാന്‍സിലറും പ്രോ, വൈസ് ചാന്‍സിലര്‍മാരും തമ്മില്‍ സൗഹൃദാന്തരീക്ഷമാണ് ഉണ്ടാകേണ്ടത്. എന്നാല്‍ ഗവര്‍ണര്‍ മുന്‍ ഗവര്‍ണര്‍മാരുടേതില്‍ നിന്ന് വ്യത്യസ്തമായ സമീപനമെടുക്കുന്നു. അത് തെറ്റായ നടപടിയാണ്. ചാന്‍സിലര്‍ എന്ന അധികാര ഗര്‍വ്വില്‍, നിയമാനുസൃതം നിയമിക്കപ്പെട്ട വിസിയെ അധിക്ഷേപിക്കുന്നത് ശരിയല്ല.

കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പണി ഗവര്‍ണര്‍ അവര്‍ക്ക് വിട്ടു കൊടുക്കണം. എല്ലാ നിയമനങ്ങളും പരിശോധിക്കട്ടെയെന്നും എന്തെങ്കിലും തെറ്റായി നടന്നിട്ടുണ്ടെങ്കില്‍ ഗവര്‍ണര്‍ കൂടി അതിന് ഉത്തരവാദിയാണെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!