സാഹസിക ബൈക്ക് യാത്ര നടത്തിയ യുവാവിനെതിരേ ഇടുക്കി മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി.ഇടുക്കി നായരുപാറ സ്വദേശി പുത്തൻപുരയിൽ പി ആർ വിഷ്ണുവാണ് തന്റെ മോട്ടോർ ബൈക്കിൽ സഞ്ചരിച്ച് കൊണ്ട് ഫേസ്ബുക്ക് ലൈവ് ചെയ്തത്. ഇയാളുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്.ഡ്രൈവര്‍മാരെ നേര്പാതയിലാക്കുന്നതിനുള്ള ഐ.ഡി.ടി.ആര്. ട്രെയിനിങ്ങിന് ഇയാള്‍ സ്വന്തംചെലവില്‍ പോകണമെന്നും ഇടുക്കി ആര്.ടി.ഒ. ആര്. രമണന് ഉത്തരവിട്ടു. ചെറുതോണി പമ്പിലെത്തിയപ്പോൾ പെട്രോൾ ഇല്ലാതിരുന്നതിനെ സംബന്ധിച്ചായിരുന്നു ഇയാളുടെ ലൈവ്. ചെറുതോണിയിൽ നിന്ന് പൈനാവിനുള്ള വഴിയിലൂടെയാണ് വാഹനം ഓടിച്ചത്. ഷാജി പാപ്പൻ എന്ന ഫേസ്ബുക്ക് പേജിലാണ് ലൈവ് ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഇടുക്കി ആർടിഒ ആർ രമണൻ വിഷ്ണുവിനെ വിളിച്ചു വരുത്തി വിശീദികരണം തേടിയ ശേഷമാണ് നടപടി എടുത്തത്.
ബൈക്കില്‍ സഞ്ചരിച്ച് കൊണ്ട് ഫേസ്ബുക്ക് ലൈവ്;പിന്നാലെ പണി, ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു

