Kerala News

കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികളില്‍ പകിട്ടു കുറയാതെ ഓണം ആഘോഷിക്കാന്‍ നമുക്ക് തയ്യാറെടുക്കാം; മുഖ്യമന്ത്രി

ഓണം ഉയര്‍ത്തിപ്പിടിക്കുന്ന സാഹോദര്യത്തിന്റേയും സമത്വത്തിന്റേയും സങ്കല്പങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് തിരുവോണത്തിനായി ഇന്ന് നമുക്ക് ഒരുങ്ങാമെന്നുംകോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികളിലും പകിട്ടു കുറയാതെ ഓണം ആഘോഷിക്കാന്‍് തയ്യാറെടുക്കാമെന്നും ഉത്രാട ദിന ആശംസകൾ അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്കിൽ കുറിച്ചു.

ഓണത്തിന് മുന്നോടിയായും സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളും, കോവിഡ് പ്രതിസന്ധി മറികടക്കാൻ നടത്തിയ ശ്രമങ്ങളും മുഖ്യമന്ത്രി പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്.
ഏറ്റവും സന്തോഷത്തോടെ, മഹാമാരിയുടെ കാലത്ത് പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ നമുക്ക് ഓണം ആഘോഷിക്കാമെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പോസ്റ്റില്‍ പങ്കുവയ്ക്കുന്നു.

മുഖ്യമന്ത്രിയുടെ പോസ്റ്റ്-

തിരുവോണനാളിനെ വരവേല്‍ക്കാനായി ഉത്രാടം പിറന്നിരിക്കുന്നു. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികളില്‍ പകിട്ടു കുറയാതെ ഓണം ആഘോഷിക്കാന്‍ നമുക്ക് തയ്യാറെടുക്കാം. ഓണക്കാലം വറുതിയില്ലാതെ കടന്നുപോകാന്‍ സര്‍ക്കാര്‍ നിരവധി സഹായപദ്ധതികളാണ് ആവിഷ്‌കരിച്ചത്. ലോക്ഡൗണ്‍ കാരണം കടുത്ത പ്രതിസന്ധി നേരിട്ട ചെറുകിട മേഖലയ്ക്കായി 5650 കോടി രൂപയുടെ പ്രത്യേക സാമ്പത്തികാശ്വാസ പാക്കേജാണ് നടപ്പിലാക്കുന്നത്.

അതോടൊപ്പം ഏകദേശം 90 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഓണം സ്‌പെഷ്യല്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു വരുന്നു. 526 കോടി രൂപയാണ് അതിനായി ചെലവു വന്നത്. ഇതിനു പുറമേ, 48.5 ലക്ഷത്തിലധികം ആളുകള്‍ക്ക് 3100 രൂപ വീതം ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളിലെ ക്ഷേമ പെന്‍ഷനുകള്‍ ഒരുമിച്ച് വിതരണം ചെയ്യുകയുമുണ്ടായി. 1481.87 കോടി രൂപ ഇതിനായി അനുവദിച്ചു. വിവിധ ക്ഷേമനിധിയില്‍ അംഗങ്ങളായുള്ള തൊഴിലാളികള്‍ക്ക് അനുവദിച്ച 1000 രൂപ വീതമുള്ള പ്രത്യേക ധനസാഹയ വിതരണം പുരോഗമിക്കുന്നു. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 60 വയസു കഴിഞ്ഞവര്‍ക്ക് ഓണസമ്മാനമായി 1000 രൂപ നല്‍കാനും തീരുമാനമെടുത്തു. 5.76 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇതിനായി അനുവദിച്ചു.

25 ലക്ഷത്തിലധികം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണവും ഇതോടൊപ്പം നടന്നു. കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാനത്തുടനീളം ഓണച്ചന്തകള്‍ ആരംഭിക്കുകയും ചെയ്തു. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിപണികള്‍ സജീവമാകേണ്ട സഹാചര്യം പരിഗണിച്ച് വ്യവസായ മേഖലക്കുള്ള ഇളവുകളും സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തില്‍ ഓണം ആശങ്കകളില്ലാതെ ആഘോഷിക്കാന്‍ വേണ്ട നിരവധി പദ്ധതികള്‍ നടപ്പിലാക്കുകയുണ്ടായി.

ഓണം ഉയര്‍ത്തിപ്പിടിക്കുന്ന സാഹോദര്യത്തിന്റേയും സമത്വത്തിന്റേയും സങ്കല്പങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് തിരുവോണത്തിനായി ഇന്ന് നമുക്ക് ഒരുങ്ങാം. ഏറ്റവും സന്തോഷത്തോടെ, മഹാമാരിയുടെ കാലത്ത് പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ നമുക്ക് ഓണം ആഘോഷിക്കാം. എല്ലാവര്‍ക്കും സ്‌നേഹപൂര്‍വം ഉത്രാടദിനാശംസകള്‍ നേരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!