വണ്ടിച്ചെക്ക് കേസിൽ നടൻ റിസബാവ കോടതിയിൽ കീഴടങ്ങി. വ്യാജ ചെക്ക് നൽകിയെന്ന കേസിലാണ് റിസബാബെയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തത് . ഇതിന്റെ നഷ്ടപരിഹാര തുകയായ 11 ലക്ഷം രൂപ നടൻ കോടതിയിൽ കെട്ടിവച്ചു. വണ്ടിച്ചെക്ക് കേസിൽ പതിനൊന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നേരത്തേ കോടതി വിധിച്ചിരുന്നു.
അതേ സമയം കോടതി പിരിയുന്നത് വരെ കോടതിയിൽ തടവ് ശിക്ഷ അനുഭവിക്കാൻ താരത്തിന് നിർദേശം നൽകി. പറഞ്ഞ സമയത്ത് തുക കെട്ടിവയ്ക്കാത്തതിനെ തുടർന്നാണ് നടപടി. കേസിൽ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ശിക്ഷ ശരിവെക്കുകയായിരുന്നു .