കോഴിക്കോട് : മീൻ വിൽപ്പനയുമായി ബന്ധപ്പെട്ട് ഇരു രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പേരാമ്പ്ര ചന്തയിൽ വെച്ചുണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ടവരും പ്രദേശത്തുണ്ടായിരുന്ന മുഴുവൻ പേരും നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ്.
അതോടൊപ്പം കോവിഡ് രോഗവ്യാപനത്തിന്റെ സാഹചരും നിലനിൽക്കവെ പേരാമ്പ്രയിൽ സംഘർഷത്തിൽ ഏർപ്പെട്ടവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടം കാണുന്നത്. സംഘർഷ പ്രദേശത്ത് ഉണ്ടായിരുന മുഴുവൻ ആളുകളും റൂം ക്വാറന്റീനിൽ പ്രവേശിക്കേണ്ടതാണ്. ഇവർ അതാത് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധം പുലർത്തേണ്ടതും ഏഴ് ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റിന് വിധേയരാകേണ്ടതുമാണെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു അറിയിച്ചു.