Kerala News

സ്‌കൂള്‍ ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ പത്തുവയസുകാരിയെ തലയ്ക്കടിച്ച് വീഴ്ത്തി ആഭരണങ്ങള്‍ കവര്‍ന്നു

പത്തുവയസുകാരിയെ തലയ്ക്കടിച്ച് വീഴ്ത്തി ആഭരണങ്ങള്‍ കവര്‍ന്നു. ഇടുക്കി കട്ടപ്പന മേരികുളത്താണ് സംഭവം. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി സ്‌കൂള്‍ ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നിതിനിടെയാണ് സംഭവം.

ആരോ പിന്നില്‍ നിന്ന് തലയ്ക്കടിക്കുകയായിരുന്നെന്നാണു പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ സ്വര്‍ണക്കമ്മലും വെള്ളിക്കൊലുസുമാണു കവര്‍ന്നത്. അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

പെണ്‍കുട്ടി ചപ്പാത്തിനു സമീപം സ്‌കൂള്‍ ബസില്‍ വന്നിറങ്ങിയശേഷം അരക്കിലോമീറ്ററോളം ദൂരെയുള്ള വീട്ടിലേക്കു നടന്നു പോകുമ്പോഴായിരുന്നു ആക്രമണമെന്നു പൊലീസ് പറഞ്ഞു. വീടിന് 300 മീറ്റര്‍ അകലെയായിരുന്നു സംഭവം. കുട്ടിയെ കാണാതെ വന്നതോടെ പിതൃമാതാവ് അന്വേഷിച്ച് എത്തിയപ്പോള്‍ റോഡില്‍ ചെരിപ്പും സ്‌കൂള്‍ ബാഗും കണ്ടു.

തുടര്‍ന്നാണ് തേയിലച്ചെടികള്‍ക്കിടയില്‍ ബോധരഹിതയായി കിടക്കുന്ന കുട്ടിയെ കണ്ടത്. ഉടന്‍തന്നെ നാട്ടുകാരെ വിവരം അറിയിച്ച് കുട്ടിയെ കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തിച്ചു. അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!