സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും. മറ്റ് നിയന്ത്രണങ്ങളിലും കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയുണ്ട്.ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. വൈകിട്ട് മൂന്നരയോടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേരും
മൈക്രോ കണ്ടെയ്ന്‍മെന്റ് മേഖല തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. വൈകിട്ടു ചേരുന്ന അവലോകന യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
അതേസമയം ബലിപെരുന്നാള്‍ പ്രമാണിച്ചു സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തിയ ഇളവുകള്‍ ഇന്നുകൂടി തുടരും.അതിനുശേഷം സ്വീകരിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ചാകും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യുക
ടി.പി.ആര്‍. 15 % വരെയുള്ള എ, ബി, സി വിഭാഗം പ്രദേശങ്ങളില്‍ അവശ്യസാധന കടകള്‍ക്കു പുറമേ തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക് കട, ഫാന്‍സി കട, സ്വര്‍ണക്കട എന്നിവയ്ക്കും ഇന്നു രാവിലെ 7 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാം.നേരത്തെ ബക്രീദ് ഇളവുകള്‍ നല്‍കിയത് വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണെന്ന് കേരളം കോടതിയെ അറിയിച്ചിരുന്നു.

