Kerala

ഡ്രീം കേരളയിൽ നിന്നും ഐടി ഫെല്ലോ അരുൺ ബാലചന്ദ്രനെ ഒഴിവാക്കി

തിരുവനന്തപുരം : സർക്കാരിന്റെ ഡ്രീം കേരളാ’ പദ്ധതിയിൽ നിന്നും മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രനെ ഒഴിവാക്കി. സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായതിനെ തുടർന്നാണ് നടപടി. പ്രവാസി പുനരധിവാസത്തിന് രൂപീകരിച്ചതായിരുന്നു ഡ്രീം കേരളാ പദ്ധതി.

അരുൺ പദ്ധതിയുടെ നിർവാഹക സമിതിയിൽ അംഗമായിരുന്നു. സർക്കാരിന്റെ വിശദീകരണത്തിൽ പറയുന്നത് മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ എന്ന രീതിയിലാണ് ഇദ്ദേഹത്തെ സമിതിയിൽ ഉൾപ്പെടുത്തിയത് എന്നാണ്.

സ്വർണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദുമായി അരുണിന് ബന്ധമുണ്ട്. ഫൈസൽ ഫരീദിനായി സിനിമയിൽ പണം നൽകിയിരുന്നത് അരുൺ ആണെന്നാണ് കണ്ടെത്തൽ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇയാളെ നീക്കാനുള്ള അടിയന്തരമായ നിർദേശം നൽകിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!