- കുറ്റിക്കാട്ടൂർ : കുറ്റിക്കാട്ടൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കുടിവെള്ള പദ്ധതി ജില്ലാപഞ്ചായത് പ്രസിഡന്റ് ശ്രീ ബാബു പാറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ രജനി തടത്തിൽ അധ്യക്ഷത വഹിച്ചു. 3000ത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ വര്ഷങ്ങളായി കുടിവെള്ള പ്രശ്നം നേരിടുകയാണ്. അതിനുള്ള പരിഹാരമായാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് 25ലക്ഷം രൂപ വകയിരുത്തി കുടിവെള്ള പദ്ധതി നിർമ്മിച്ചത്. പെരുവയൽ പഞ്ചായത്ത് ആണ് സ്ഥലം നൽകിയത്.