കൂടരഞ്ഞി: കൂടരഞ്ഞിയില്‍ ആയുധധാരികളായ മാവോയിസ്റ്റുകള്‍ പോസ്റ്റര്‍ പതിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ പഞ്ചയത്തിലെ പൂവാറംതോട് മേടപാറയില്‍ നാലുപേര്‍ അടങ്ങുന്ന സംഘം എത്തിയെന്നാമ് വിവരം. ഇവരുടെ കയ്യില്‍ ആയുധമുണ്ടായതായാണ് നാട്ടുകാര്‍ പറയുന്നത്. മഞ്ജുളായില്‍ വത്സലയുടെ വീട്ടിലാണ് ഇവരെത്തിയത്.
മലയാളം സംസാരിച്ച ഇവര്‍ വന്നയുടനെ ചായ വേണമെന്നും അരിവേണമെന്നും പറഞ്ഞു. പിന്നീട് കൈകൊണ്ട് എഴുതിയ പോസ്റ്റര്‍ സംഘം ചുമരില്‍ ഒട്ടിക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.
കബനീദളം എന്ന തലക്കെട്ടിലാണ് പോസ്റ്റര്‍ എഴുതിരിക്കുന്നത്. വൈത്തിരിയിലെ റിസോര്‍ട്ടില്‍ വെടിയേറ്റ് മരിച്ച സി.പി ജലീലിന്റെ ആസൂത്രിത കൊലയ്ക്ക് ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പോസ്റ്ററില്‍ എഴുതിയിട്ടുള്ളത്. തൊവരി മലയിലെ ആദിവാസികളുടെ ഭൂമി പ്രശ്‌നം പരിഹരിക്കുക, അഴിമതി വീരന്മാരായ കപട രാഷ്ട്രീയക്കാര്‍ക്കെതിരെ പടപൊരുതുക പ്രതികരിക്കുക തുടങ്ങിയ ആഹ്വാനങ്ങളും പോസ്റ്ററിലുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.