Kerala kerala

ഭാരതാംബ വിവാദത്തില്‍ നിലപാടിലുറച്ച് ഗവര്‍ണര്‍; ‘രാജ്ഭവന്‍ സെന്‍ട്രല്‍ ഹാളിലെ ചിത്രം മാറ്റില്ല’

തിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ നിലപാടിലുറച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സര്‍ക്കാര്‍ കടുത്ത വിമര്‍ശനം ഉന്നയിക്കുമ്പോഴും രാജ്ഭവന്‍ സെന്‍ട്രല്‍ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാടില്‍ ഉറച്ചിരിക്കുകയാണ് ഗവര്‍ണര്‍. ഔദ്യോഗിക പരിപാടികള്‍ ഇനി രാജ്ഭവനില്‍ നടത്തണോ എന്നതില്‍ കൂടുതല്‍ ആലോചനയിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് സര്‍ക്കാര്‍ നിലപാട് രാജ്ഭവനെ അറിയിക്കണമെന്ന് പ്രതിപക്ഷം അവശ്യപ്പെട്ടു.

രാജ്ഭവനിലെ ചടങ്ങുകളില്‍ ഇനി എങ്ങനെ പങ്കെടുക്കുമെന്ന ആശയക്കുഴപ്പത്തിലാണ് സര്‍ക്കാര്‍. സത്യപ്രതിജ്ഞ ഉള്‍പ്പടെ രാജ്ഭവനില്‍ നടക്കുന്ന പരിപാടികളില്‍ ഇനി എങ്ങനെ പങ്കെടുക്കും എന്ന് സര്‍ക്കാരനും ആശയക്കുഴപ്പമുണ്ട്. രാജ്ഭവനിലെ പരിപാടികള്‍ക്ക് കൃത്യമായ പ്രോട്ടോക്കോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കണമെന്ന് പരിസ്ഥിതി ദിനാഘോഷ വിവാദത്തിന് പിന്നാലെ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക് കത്ത് നല്‍കിയിരുന്നു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!