Kerala News

ചെലോല്‍ക്ക് തിരിം, ചെലോല്‍ക്ക് തിരീലാന്ന് ജലീലിനെതിരെ അബ്ദുറബ്ബ്’ഇങ്ങള് പണ്ടേ തിര്യാത്ത കൂട്ടത്തിലാണെന്ന് ജലീൽ സോഷ്യൽമീഡിയയിൽ പോര്

സോഷ്യല്‍ മീഡിയയില്‍ പോരു മുറുക്കി മുന്‍ മന്ത്രിമാരായ കെടി ജലീലും പി കെ അബ്ദുറബ്ബും.ലോകകേരള സഭയില്‍ ബഹിഷ്‌കരണ വിഷയത്തില്‍ മുസ്‌ലിം ലീഗ് നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെയായരുന്നു ഇരുവരുംതമ്മിൽ പോസ്റ്റിലൂടെ മറുപടികൾ നൽകി തുടങ്ങിയത്.‘ആര്‍ക്കെങ്കിലും വില്‍ക്കാനും വിലക്കെടുക്കാനും മുസ്ലിം ലീഗ് വാണിയങ്കുളം ചന്തയിലെ നാല്‍ക്കാലിയല്ലെന്നാണ് സാദിഖലി തങ്ങള്‍ പറഞ്ഞതിന്റെ പച്ച മലയാളത്തിലുള്ള അര്‍ത്ഥമെന്നും അത് ചെലര്ക്ക് തിരിം ചെലര്ക്ക് തിരീലായെന്നും,’ ജലീല്‍ പരിഹസിച്ചിരുന്നു.പിന്നാലെ മറുപടിയുമായി അബ്​ദുറബ്ബും എത്തി. ‘കയറിക്കിടക്കാൻ കൂടുപോലുമില്ലാതെ, അങ്ങാടികളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന, തെരുവുകളിലൊട്ടിച്ച നോട്ടീസുകളിലെ മൈദപ്പശക്കുവേണ്ടി പോലും കടിപിടി കൂടുച്ച ചില വളർത്തമൃ​ഗങ്ങളുണ്ട്. അവെയെയോർത്ത് സഹതാപം മാത്രം. ചെലോൽക്ക് തിരീം, ചെലോൽക്ക് തിരീല’- എന്നായിരുന്നു അബ്​ദുറബ്ബിന്റെ പോസ്റ്റ്.

ഇതിന് മറുപടിയായി കെ ടി ജലീൽ വീണ്ടും രം​ഗത്തെത്തി. ഇങ്ങള് പണ്ടേ തിര്യാത്ത കൂട്ടത്തിലാ. അതുകൊണ്ടാണല്ലോ ‘ഗംഗ’ എന്ന് പേരിട്ട ഒദ്യോഗിക വസതിയിൽ താമസിച്ചാൽ ഇസ്ലാമീന്ന് പൊറത്താകൂന്ന് കരുതി വീടിൻ്റെ പേര് മാറ്റിയത്. തലയിൽ ആൾതാമസമില്ലാത്ത ഇരുകാലികൾക്ക് കേറിക്കിടക്കാൻ ഒരു കൂടുണ്ടായിട്ട് എന്താ കാര്യം?- എന്നായിരുന്നു കെ ടി ജലീലിന്റെ പോസ്റ്റ്. മന്ത്രിയായിരുന്ന കാലത്ത് അബ്ദുറബ്ബ് വീടിന്റെ ഗംഗ എന്ന പേര് മാറ്റി ഗ്രേസ് എന്നാക്കിയത് വിവാദമായിരുന്നു. ഇത് അന്ന് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. സമുദായപണ്ഡിതന്മാരെ ഭയന്നായിരിക്കാം ഇത്തരമൊരു പേര് സ്വീകരിച്ചതെന്നായിരുന്നു ആരോപണം. ഈ കാര്യം ഉയര്‍ത്തിയാണ് കെ ടി ജലീല്‍ ഇപ്പോള്‍ രംഗത്തെത്തിയത്.

ലോക കേരളസഭ പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചതിനെക്കുറിച്ച് യൂസഫലി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ലീഗ് ലീഗിന്റെ നയം നടപ്പാക്കി എന്നുമായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചിരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!