നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് ഇഡി ഓഫീസിലെത്താനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. സോണിയ ഗാന്ധിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടി രാഹുല്‍ഗാന്ധി വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേക്ക് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു.രാഹുൽ ഗാന്ധിക്കെതിരായ ഇ ഡി നടപടിയിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. എഐസിസി ആസ്ഥാനത്ത് എത്തിയ നേതാക്കളെ പൊലീസ് തടഞ്ഞു. ജന്തർമന്തറിലേക്കുള്ള എല്ലാ വഴികളും ഡൽഹി പൊലീസ് അടച്ചു. കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. കേരള ഹൗസിലേക്കുള്ള എല്ലാ വഴികളും പൊലീസ് അടച്ചു. കൂടാതെ കർശന നിയന്ത്രണവും ഏർപ്പെടുത്തി.ജൂൺ 13, 14, 15 തീയതികളിൽ അദ്ദേഹത്തെ നേരത്തേ ചോദ്യം ചെയ്തിരുന്നു. 30 മണിക്കൂറോളമായിരുന്നു മൂന്ന് ദിവസങ്ങളിലായി അദ്ദേഹത്തെ ചോദ്യം ചെയ്തത്. കൂടുതൽ വിവരങ്ങൾ രാഹുലിൽ നിന്നും ലഭിക്കാനുണ്ടെന്ന് കാണിച്ചായിരുന്നു വെള്ളിയാഴ്ച ഹാജരാകാൻ അദ്ദേഹത്തിന് നിർദ്ദേശം നൽകിയത്.
രാഹുല്‍ ഗാന്ധിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും;പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്

