National News

പുതിയ ഐ ടി മാർഗനിർദേശങ്ങളിൽ ആശങ്ക വേണ്ട; ഐക്യരാഷ്ട്രസഭക്ക് കേന്ദ്രത്തിന്‍റെ മറുപടി

പുതിയ ഐടി മാർഗനിർദേശങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ ഐക്യരാഷ്ട്രസഭക്ക് കേന്ദ്രത്തിന്‍റെ മറുപടി. ഐടി ചട്ടം ഇന്ത്യയിൽ നടപ്പിലാക്കിയത് കൂടിയാലോചനകൾക്ക് ശേഷമാണെന്ന് കേന്ദ്രം അറിയിച്ചു.

സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്ന സാധാരണക്കാരന് വേണ്ടി തന്നെയാണ് പുതിയ ഐടി ചട്ടം വിഭാവനം ചെയ്തിരിക്കുന്നതെന്ന് കേന്ദ്രം മറുപടിയിൽ വ്യക്തമാക്കി. പുതിയ ഐടി ചട്ടവുമായി ബന്ധപ്പെട്ട് ട്വിറ്ററിനും ഫേസ്ബുക്കിനും നിരന്തരം നോട്ടീസ് അയക്കുന്ന സാഹചര്യത്തിലേക്ക് കേന്ദ്രം കടന്നിരുന്നു

പുതിയ ചട്ടങ്ങളിൽ മനുഷ്യാവകാശ ലംഘനമില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ആരുടെയും അവകാശങ്ങൾ ഹനിക്കുന്ന തരത്തിലല്ല ഐടി ചട്ടങ്ങൾ. കഴിഞ്ഞ ദിവസമാണ് ഇന്ത്യ പുറത്തിറക്കിയ ഐടി ചട്ടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ രംഗത്ത് വന്നത്. കർഷക സമരവും കോവിഡ് പ്രതിസന്ധിയും നിലനിൽക്കുന്ന കാലത്ത് പൗരന്‍റെ പ്രതികരിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണോ പുതിയ ചട്ടം എന്നതായിരുന്നു ഐക്യരാഷ്ട്ര സഭയുടെ ആശങ്ക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!