Trending

ബിന്ദുവിന്റെ വീട്ടിൽ നേരിട്ടെത്തി മന്ത്രി വി. ശിവൻകുട്ടിപിന്തുണ വാഗ്ദാനം നൽകി

വ്യജ മോഷണ കേസിൽ മാനസിക പീഡനം അനുഭവിക്കേണ്ടി വന്ന ദളിത് യുവതി ആർ. ബിന്ദുവിന് പിന്തുണയുമായി മന്ത്രി വി. ശിവൻകുട്ടി. ബിന്ദുവിന്റെ വീട്ടിൽ നേരിട്ടെത്തി മന്ത്രി പിന്തുണ വാഗ്ദാനം നൽകി. നീതി ഉറപ്പാക്കും വരെ കുടുംബത്തിനൊപ്പം നിൽക്കുമെന്നും, ഉത്തരവാദിത്തപെട്ടവർക്കെതിരെ കർശന നടപടികൾ എടുക്കുമെന്നും മന്ത്രി വാഗ്ദാനം നൽകി. പൊലീസിന്റെ ഭാഗത്ത് നിന്നും നടന്ന വീഴ്ചകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതെ സമയം ബിന്ദുവിന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി.തിരുവനന്തപുരത്ത് ദളിത് യുവതി ആർ ബിന്ദുവിനെതിരായ കേസിൽ, തെറ്റ് ആര് ചെയ്താലും കർശനനടപടി സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിയും , സർക്കാരും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. തെറ്റായ പ്രവണത വെച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബിന്ദുവിനെ അപമാനിച്ചതിൽ പൊലീസിനോട് റിപ്പോർട്ട് തേടിയെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണം. കള്ള പരാതി കൊടുക്കാൻ ഉണ്ടായ സാഹചര്യം പരിശോധിക്കണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!