തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിനെതിരെ പ്രതിപക്ഷം നടത്തിയ സമരത്തെ അഭിസംബോധന ചെയ്യാൻ തുടങ്ങവേ പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ എംഎൽഎ കുഴഞ്ഞു വീണു. മൈക്കിനു മുന്നിൽ നിൽക്കവേയാണ് ദേഹാസ്വാസ്ഥ്യമുണ്ടായി മുനീർ കുഴഞ്ഞുവീണത്.
മുനീറിനൊപ്പം വേദിയിലുണ്ടായിരുന്ന നേതാക്കൾ അദ്ദേഹത്തെ പിടിച്ച് കസേരയിലിരുത്തി. തുടർന്ന് അദ്ദേഹം വേദി വിട്ടു. പിണറായി സര്‍ക്കാരിന്റെ രണ്ടാം വാർഷികത്തിൽ ദുർഭരണത്തിനും അഴിമതിക്കും വിലക്കയറ്റത്തിനും നികുതികൊള്ളയ്ക്കുമെതിരെയാണ് യുഡിഎഫ് സെക്രട്ടേറിയേറ്റു മുന്നിൽ സമരം ചെയ്യുന്നത്.