Kerala News

ദുരൂഹ സാഹചര്യത്തില്‍ അജ്ഞാതര്‍ ആശുപത്രിയിലെത്തിച്ച പ്രവാസി മരിച്ചു, ആക്രമിച്ചത് സ്വര്‍ണക്കടത്ത് റാക്കറ്റെന്ന് സംശയിക്കുന്ന സംഘം

വിദേശത്ത് നിന്ന് നെടുമ്പാശ്ശേരിയിലെത്തി വീട്ടിലേക്ക് മടങ്ങവേ മര്‍ദ്ദനമേറ്റ പ്രവാസി മരിച്ചു. അട്ടപ്പാടി അഗളി സ്വദേശി അബ്ദുള്‍ ജലീലാണ് മരണപ്പെട്ടത്. ഇന്നലെ അര്‍ധ രാത്രിയോടെയായിരുന്നു മരണം. 42 വയസായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കേസിലെ പ്രധാനപ്രതിയായ യഹിയ ആണെന്നും ഒളിവില്‍ പോയ ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയെന്നും പൊലീസ് അറിയിച്ചു. മര്‍ദിച്ചത് സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് സൂചന.

മര്‍ദ്ദനമേറ്റ് മരിച്ച അബ്ദുള്‍ ജലീലിന്റെ ശരീരത്തില്‍ മാരക മുറിവുകളാണ് ഉണ്ടായിരുന്നത്. ശരീരത്തിലാകെ കത്തി കൊണ്ട് വരഞ്ഞ പാടുണ്ട്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരു വൃക്കകളും തകരാറിലായ അവസ്ഥയിലായിരുന്നു. മീന്‍ മുളക് തേക്കാന്‍ വേണ്ടി മുറിച്ചത് പോലെ ശരീരത്തിലാകെ കത്തികൊണ്ട് വരഞ്ഞ പാടുകളാണെന്നും ക്രൂരമായ മര്‍ദ്ദനമാണ് അബ്ദുള്‍ ജലീലിനേറ്റതെന്നും അദ്ദേഹത്തിന്റെ ബന്ധു പറഞ്ഞു.

മലപ്പുറം ആക്കപ്പറമ്പില്‍ രക്തം വാര്‍ന്ന നിലയിലാണ് അബ്ദുള്‍ ജലീലിനെ കണ്ടെത്തിയത്. കാണാതായിട്ട് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് അബ്ദുള്‍ ജലീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതര പരിക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ വെന്റിലേറ്ററിലായിരുന്നു. ഇയാളെ ആശുപത്രിയിലെത്തിച്ച ഒരാളെ തിരിച്ചറിഞ്ഞതായും വിവരമുണ്ട്.

ജിദ്ദയില്‍ ജോലി ചെയ്തിരുന്ന അബ്ദുള്‍ ജലീല്‍ മേയ് 15 നാണ് നെടുമ്പാശേരിയില്‍ എത്തിയത്. സുഹൃത്തിനൊപ്പം പെരിന്തല്‍മണ്ണയിലേക്ക് എത്താമെന്നും കൂട്ടിക്കൊണ്ടുപോകാന്‍ വാഹനവുമായി ചെന്നാല്‍ മതിയെന്നും കുടുംബത്തെ അറിയിച്ചിരുന്നെങ്കില്‍ എത്തിയില്ല. പിന്നീട് അബ്ദുള്‍ ജലീല്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് കുടുംബം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!