കൂളിമാട് പാലം അഴിമതിക്കെതിരെ ബിജെപി കട്ടാങ്ങല്‍ പഞ്ചായത്ത് കമ്മറ്റി ധര്‍ണ്ണ നടത്തി. കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ മൂന്ന് ബീമുകള്‍ തകര്‍ന്നിരുന്നു. പാലത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നാരോപിച്ചാണ് ബിജെപി കട്ടാങ്ങല്‍ പഞ്ചായത്ത് കമ്മറ്റി ധര്‍ണ്ണ നടത്തിയത്.
ബിജെപി ജില്ലാ സെല്‍ കോഡിനേറ്റര്‍ തളത്തില്‍ ചക്രയുധന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ബിജെപി കട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് സിബി അധ്യക്ഷത വഹിച്ചു. ബിജെപി ജില്ല കമ്മറ്റി അംഗം ശിവദാസന്‍, ബിജെപി പഞ്ചായത്ത് സെക്രട്ടറി അജിത് നായര്‍ കുഴി, ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രജിത്, ന്യൂന പക്ഷ മോര്‍ച്ച നസിം കൊടിയത്തൂര്‍, വരപ്പുറത്തു ചന്ദ്രന്‍, മണ്ഡലം കമ്മറ്റി അംഗം ജനാര്‍ദ്ദനന്‍, ഒബിസി മോര്‍ച്ച മണ്ഡലം വൈസ്സ് പ്രസിഡന്റ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.